HOME
DETAILS

വാഹന മോഡിഫിക്കേഷന്‍; റിപ്പോര്‍ട്ട് വേഗത്തിലാക്കി എം.വി.ഡി

  
May 25, 2026 | 6:08 AM

vehicle modification-MVD speeds up the report process-latest

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കല്‍ വേഗത്തിലാക്കി മോട്ടോര്‍ വാഹന വകുപ്പ്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉയര്‍ത്തിയ വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കുക. അടുത്ത മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

ഗതാഗത കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കുന്ന പഠനത്തില്‍ ഏതൊക്കെ തരത്തിലുള്ള വാഹന മോഡിഫിക്കേഷനുകള്‍ അനുവദിക്കാമെന്നത് പ്രത്യേകം ക്ലാസിഫൈ ചെയ്യും. റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാകും ഇളവുകള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ മുന്നോട്ടുവയ്ക്കുക.

അതേസമയം കേന്ദ്ര മോട്ടോര്‍ വാഹന നിയമവും സുപ്രീംകോടതി വിധിയും സംസ്ഥാന സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളികളായി തുടരുകയാണ്. റോഡ് സുരക്ഷയും പരിസ്ഥിതിയും ബാധിക്കുന്ന തരത്തിലുള്ള രൂപമാറ്റങ്ങള്‍ക്ക് ഇളവ് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 52 മറികടക്കുന്ന തരത്തില്‍ സംസ്ഥാനത്തിന് പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കാനാകില്ലെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1988ലെ മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 52 പ്രകാരം വാഹന നിര്‍മാതാക്കള്‍ അനുവദിക്കുന്ന പരിധിക്ക് പുറത്തുള്ള രൂപമാറ്റങ്ങള്‍ അനുവദനീയമല്ല. വാഹന മോഡിഫിക്കേഷനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ 2006ലെ ഉത്തരവിനെതിരെ ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചിരുന്നുവെങ്കിലും, ആ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി 2019ല്‍ മോഡിഫിക്കേഷനുകള്‍ക്ക് വിലക്ക് ശക്തമാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  4 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  5 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  5 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  5 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  5 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  5 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  5 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  5 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  5 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  5 days ago