HOME
DETAILS

ബഹുഭാരത്വം നിരോധിക്കും, ലിവ് ഇന്‍ റിലേഷന്‍ രജിസ്റ്റര്‍ ചെയ്യണം; ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ച് അസം സര്‍ക്കാര്‍ 

  
Web Desk
May 25, 2026 | 7:51 AM

bjp government introduced ucc bill in assam

ഗുവാഹത്തി: അസം നിയമസഭയില്‍ ഏകസിവില്‍ കോഡ് ബില്‍ അവതരിപ്പിച്ച് ഹിമന്ത സര്‍ക്കാര്‍. ഉത്തരാഖണ്ഡിനും, ഗുജറാത്തിനും പിന്നാലെയാണ് അസമിലും ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുന്നത്. പാര്‍ലമെന്ററി കാര്യ മന്ത്രി അതുല്‍ ബോറയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. 

ബഹുഭാര്യത്വം നിരോധിക്കുക, ലിവ് ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയ  നിര്‍ദേശങ്ങള്‍ ബില്ലിലുണ്ട്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങള്‍ ജാതി, മത ഭേദമന്യേ സംസ്ഥാനത്തെ എല്ലാ പൗരന്‍മാര്‍ക്കും ഒരേ രീതിയിലാക്കാന്‍ ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. വിവാഹ പ്രായം പുരുഷന്‍മാര്‍ക്ക് 21 വയസും, സ്ത്രീകള്‍ക്ക് 18 വയസുമായി ബില്ലില്‍ നിശ്ചയിക്കുന്നുണ്ട്.  

നേരത്തെ മുഖ്യമന്ത്രി ബിമന്ത ബിശ്വ ശര്‍മ അധികാരമേറ്റതിന് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഏകീകൃത സിവില്‍ കോഡിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ നിയമം അസമില്‍ താമസിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ബാധകമായിരിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം ബിജെപി സര്‍ക്കാരിന്റെ ഏകപക്ഷീയമായ ഇടപെടല്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ കക്ഷികള്‍. സര്‍ക്കാരിന്റെ ഗൂഢലക്ഷ്യങ്ങളുടെ ഒളിച്ചുകടത്തലാണ് ബില്ലിലൂടെ നടപ്പാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. 

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരുന്നതെന്ന് വിമര്‍ശിക്കപ്പെടുന്ന ഏക സിവില്‍ കോഡ് 2024ല്‍ ഉത്തരാഖണ്ഡിലാണ് ആദ്യം നടപ്പിലാക്കിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഗുജറാത്ത് സര്‍ക്കാരും ബില്‍ പാസാക്കിയിരുന്നു. 

Himanta Biswa Sarma government introduced the Uniform Civil Code Bill in the Assam Legislative Assembly.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള ശിപാര്‍ശക്ക് പി.എസ്.സി അംഗീകാരം; നവംബര്‍ 30 വരെ നീട്ടി ഔദ്യോഗിക ഉത്തരവ്; മുപ്പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം 

Kerala
  •  4 hours ago
No Image

വഖ്ഫ് ബോർഡ് പിരിച്ചുവിട്ട് മുനമ്പം ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കം ചെറുക്കണം: ഐ.എൻ.എൽ

latest
  •  4 hours ago
No Image

ഇന്ധനവില വർധനവ്: 'മോദി പിടിച്ചുപറി നിർത്തുന്നില്ല'; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

National
  •  4 hours ago
No Image

മലയിടം തുരുത്ത് ഉന്നതി ഒഴിപ്പിക്കൽ: ‘വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമില്ല’; സർക്കാരിന് രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

Kerala
  •  5 hours ago
No Image

10 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ സംഭവം: പിതാവ് കൊലപ്പെടുത്തിയതെന്ന് പൊലിസ്

National
  •  5 hours ago
No Image

 വീഴ്ചയില്‍ നിന്ന് ഒരു പാഠവും പഠിച്ചില്ലേ?..:  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

Kerala
  •  5 hours ago
No Image

കാസർകോട് യുവതിയുടെ ആത്മഹത്യ: ഭർത്താവ് റിമാൻഡിൽ; ശരീരത്തിൽ മർദനമേറ്റ പാടുകൾ, സ്വർണം ചോദിച്ച് നിരന്തര പീഡനം, ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

Kerala
  •  5 hours ago
No Image

വാഹന മോഡിഫിക്കേഷന്‍; റിപ്പോര്‍ട്ട് വേഗത്തിലാക്കി എം.വി.ഡി

Kerala
  •  6 hours ago
No Image

പ്ലസ് വൺ പ്രവേശനം ഇന്നു മുതൽ: അറിയാം ഇക്കാര്യങ്ങൾ

Kerala
  •  6 hours ago
No Image

വീണ്ടും മുകളിലേക്ക്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

Kerala
  •  6 hours ago