HOME
DETAILS

'കോക്രോച്ച് ജനതാ പാർട്ടി'ക്കെതിരായ ഹരജി: വൈകാരികമായി കാണേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്

  
May 25, 2026 | 11:20 AM

supreme court chief justice remark on cjp issue

ന്യൂഡൽഹി: 'കോക്രോച്ച് ജനതാ പാർട്ടി'ക്കെതിരായി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ പ്രതികരിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വിഷയത്തെ അത്ര വൈകാരികമായി കാണേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതി മുറികളിലെ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രോളിനായി ദുരുപയോ​ഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് ഹരജി നൽകിയത്. 

വിവാദമായ 'പാറ്റ' പരാമർശത്തിൽ ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തിയിട്ടും ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഹരജിക്കാരൻ കോടതിയിൽ ആരോപിച്ചു. ഇതിന് മറുപടിയായാണ് വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്നും അതിനെ വൈകാരികമായി കാണേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. 

യുവാക്കളെ 'കോക്രോച്ച്'കളുമായി താരതമ്യം ചെയ്തുവെന്ന ആരോപണത്തെ തുടർന്ന് ചീഫ് ജസ്റ്റിസിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. പിന്നീട് ഇത് 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേരിൽ പുതിയൊരു കൂട്ടായ്മ രൂപപ്പെടുന്നതിനും സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്തു. 

മുതിർന്ന അഭിഭാഷക പദവി നൽകുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശം. വ്യാജ ബിരുദം ഉപയോഗിച്ച് നിയമരംഗത്തേക്ക് പ്രവേശിക്കുന്നവരെ ഉദ്ദേശിച്ചായിരുന്നു തന്റെ പരാമർശമെന്നും അത് സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി തെറ്റായി പ്രചരിപ്പിച്ചതാണെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചിരുന്നു.

അതേസമയം 'കോക്രോച്ച് ജനതാ പാർട്ടി'യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു പൊതുതാൽപര്യ ഹരജിയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ ഇന്ത്യൻ എംബസി അടിയന്തര കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി; സാധാരണ അപേക്ഷകൾ സ്വീകരിക്കില്ല

Kuwait
  •  a day ago
No Image

പി.എസ്.സി. പരീക്ഷാ ക്രമക്കേട്: ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതല്‍

Kerala
  •  a day ago
No Image

തിരുവല്ലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവും യുവതിയും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടം കാര്‍ പിന്നില്‍ ഇടിച്ച്

Kerala
  •  a day ago
No Image

കള്ളാടി മണ്ണിടിച്ചില്‍: സര്‍ക്കാര്‍ ഇടപെടലില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു; രണ്ട് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചതായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

വയനാട് മണ്ണിടിച്ചില്‍ ദുരന്തം: പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ ഏഴായി

Kerala
  •  a day ago
No Image

സ്വന്തം മക്കളോട് ക്രൂരത; ഇരുമ്പ് വടിയും സിഗരറ്റും ഉപയോഗിച്ച് പീഡിപ്പിച്ച ദമ്പതികള്‍ തെലങ്കാനയില്‍ പിടിയില്‍

National
  •  a day ago
No Image

മുറിവ് തുന്നാന്‍ നല്‍കിയ അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസുകാരന് മസ്തിഷ്‌കാഘാതം; ചികിത്സാപ്പിഴവെന്ന് പരാതി, ഡോക്ടര്‍ക്കെതിരേ കേസ്

Kerala
  •  a day ago
No Image

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 391 ഗ്രാം എംഡിഎംഎയുമായി പ്രമുഖ ബോഡി ബില്‍ഡര്‍ പിടിയില്‍

Kerala
  •  a day ago
No Image

ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു; രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഓഗസ്റ്റ് 13 വരെ പ്രവർത്തിക്കും; പ്രവാസി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

qatar
  •  a day ago
No Image

പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ കുടിവെള്ളത്തില്‍ ഇകോളി ബാക്ടീരിയ; രണ്ടാഴ്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് പിഡബ്ല്യുഡി

Kerala
  •  a day ago