HOME
DETAILS

നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കും: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

  
April 06, 2026 | 11:57 AM

uae-strengthens-relations-with-united-states-diplomatic-advisor

ദുബൈ: ഇറാനുമായുള്ള ഭാവിയിലെ ഏതൊരു ഉടമ്പടിയിലും മേഖലയുടെ സുരക്ഷയ്ക്കും സമുദ്ര വ്യാപാരത്തിനും കൃത്യമായ ഉറപ്പുകൾ വേണമെന്ന് യുഎഇ. ഹോർമുസ് കടലിടുക്കിലൂടെയുള്ള ​ഗതാ​ഗതം സുരക്ഷിതമാക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അത് ഒരു രാജ്യത്തിനും ബന്ദിയാക്കാൻ കഴിയില്ലെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി.

വിദേശ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം യുഎഇയുടെ നയം വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ യുഎസ് നേതൃത്വത്തിലുള്ളതോ അന്താരാഷ്ട്ര തലത്തിലുള്ളതോ ആയ ഏത് നീക്കത്തോടും സഹകരിക്കാൻ യുഎഇ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.

"യുഎഇ ഒരു നാവിക ശക്തിയായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അന്താരാഷ്ട്ര വ്യാപാരത്തിന് നിർണായകമായ ജലപാതകൾ സംരക്ഷിക്കുന്നതിനുള്ള സംയുക്ത പരിശ്രമങ്ങളിൽ ഞങ്ങൾ പങ്കുചേരും." അദ്ദേഹം വ്യക്തമാക്കി.

ഇറാനോട് യുഎഇക്ക് ശത്രുതയില്ലെങ്കിലും നിലവിലെ ഭരണകൂടത്തോടുള്ള വിശ്വാസക്കുറവ് അദ്ദേഹം തുറന്നുപറഞ്ഞു. ഇറാൻ ഇപ്പോൾ പോരാടുന്നത് രാജ്യത്തിന് വേണ്ടിയല്ല, മറിച്ച് ഭരണകൂടത്തിന്റെ നിലനിൽപ്പിന് വേണ്ടിയാണെന്നും ഗർഗാഷ് വിമർശിച്ചു.

സമഗ്രമായ വെടിനിർത്തൽ കരാർ

വെറും സൈനിക നടപടികൾ അവസാനിപ്പിക്കുന്നത് കൊണ്ട് മാത്രം മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാനുമായുള്ള ഭാവി കരാറുകൾ വെറുമൊരു വെടിനിർത്തലിൽ ഒതുങ്ങാതെ, അയൽരാജ്യങ്ങൾക്കെതിരായ ഇറാൻ്റെ ശത്രുതാപരമായ നിലപാടുകൾ പൂർണ്ണമായും അവസാനിപ്പിക്കുന്നത് കൂടി ഉറപ്പാക്കുന്നതാകണം. മേഖലയിൽ സുസ്ഥിരമായ സമാധാനം പുലരണമെങ്കിൽ അസ്ഥിരതയ്ക്ക് കാരണമാകുന്ന ഒരു പഴുതും കരാറിൽ അവശേഷിക്കരുത്.

ഇറാൻ്റെ മുൻകാല നടപടികൾ മൂലം നാശനഷ്ടങ്ങൾ നേരിട്ട രാജ്യങ്ങൾക്ക് അർഹമായ പരിഗണനയും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ വ്യവസ്ഥകളിലൂടെയും പരിഹാരക്രിയകളിലൂടെയും മാത്രമേ മേഖലയിൽ വിശ്വസനീയമായ ഒരു സമാധാന അന്തരീക്ഷം കെട്ടിപ്പടുക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കും

നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായുള്ള തന്ത്രപരമായ സുരക്ഷാ പങ്കാളിത്തം യുഎഇ കൂടുതൽ ഉറപ്പിക്കും. ഇറാന്റെ ഇപ്പോഴത്തെ തന്ത്രങ്ങൾ ഗൾഫ് മേഖലയിൽ അമേരിക്കയുടെ സാന്നിധ്യം വർദ്ധിപ്പിക്കാനേ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞുവെച്ചു.

"ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ പങ്കാളി അമേരിക്കയാണ്. ആ ബന്ധം വരുംദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്തും," ഡോ. ഗർഗാഷ് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ യുഎഇക്ക് പിന്തുണ നൽകുന്ന അന്താരാഷ്ട്ര സമൂഹത്തിന് അദ്ദേഹം നന്ദി അറിയിച്ചു. രാജ്യം കരുത്തോടെ തിരിച്ചുവരുമെന്നും സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

uae diplomatic advisor says relations with the United States will be further strengthened amid current global developments highlighting strategic cooperation economic ties and security partnerships reinforcing the importance of bilateral relations in ensuring regional stability and long term growth.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.വി.ഡിയെ വെട്ടിച്ച് അഞ്ച് കിലോമീറ്റർ പാഞ്ഞു; ഒടുവിൽ ഹെൽമെറ്റില്ലാത്ത യുവതിയും 17 കാരനും കുടുങ്ങി; പുറത്തുവന്നത് മാസങ്ങൾക്ക് മുൻപ് നടന്ന ബൈക്ക് മോഷണം

Kerala
  •  10 days ago
No Image

വിജയ് സർക്കാരിന് അഞ്ച് വർഷം പൂർത്തികരിക്കാൻ സാധിക്കില്ല: ഡിഎംകെയുടെ കാരുണ്യത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്: വിമർശനവുമായി എം.കെ സ്റ്റാലിൻ

National
  •  10 days ago
No Image

പെരുമണ്ണയെ ആശങ്കയിലാഴ്ത്തി ഷിഗെല്ല രോഗബാധ; രോഗം സ്ഥിരീകരിച്ചത് രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്ക്; പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്

Kerala
  •  10 days ago
No Image

പത്തനംതിട്ട ജനറല്‍ ആശുപത്രി നിര്‍മാണത്തില്‍ വീഴ്ചയെന്ന് കിറ്റ്‌കോ എന്‍ജിനീയര്‍; ഉദ്ഘാടനത്തിന് സമ്മര്‍ദമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Kerala
  •  10 days ago
No Image

സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായി സി.ജെ.പി; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചതായി അഭിജീത് ദിപ്‌കെ

latest
  •  10 days ago
No Image

മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ അഴിമതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം

Kerala
  •  10 days ago
No Image

ഫസല്‍ വധക്കേസ്: കോടതിയില്‍ നിന്ന് തൊണ്ടിമുതല്‍ കാണാതായി; റിപ്പോര്‍ട്ട് തേടി സിബിഐ കോടതി

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടുദിവസം സര്‍ക്കാര്‍ അവധി 

Kerala
  •  10 days ago
No Image

വിഴിഞ്ഞം തുറമുഖം പുതിയ നാഴികക്കല്ലിലേക്ക്: ജൂൺ മുതൽ റോഡ് മാർഗമുള്ള ചരക്ക് നീക്കം ആരംഭിക്കും

Kerala
  •  10 days ago
No Image

കൗൺസിലിങ്ങിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റ് അറസ്റ്റിൽ

Kerala
  •  10 days ago