HOME
DETAILS

12 വരികളുള്ള പുതിയ ഫെഡറല്‍ ഹൈവേ; ദുബൈ-ഷാര്‍ജ-അജ്മാന്‍ ഗതാഗതക്കുരുക്ക് നീക്കാന്‍ വമ്പന്‍ പദ്ധതികള്‍

  
April 07, 2026 | 2:54 AM

Mega Project to Ease Dubai-Sharjah-Ajman Traffic

ദുബൈ: ദുബൈ-ഷാര്‍ജ-അജ്മാന്‍ ഗതാഗതക്കുരുക്കിന് അറുതി വരുത്താന്‍ വന്‍ പദ്ധതികളുമായി അധികൃതര്‍ രംഗത്ത്. കൂടുതല്‍ ട്രാക്കുകള്‍ ഉള്‍പ്പെടുത്തി പാതയുടെ ശേഷി വര്‍ധിപ്പിക്കുക, 12 വരികളുള്ള പുതിയ ഫെഡറല്‍ ഹൈവേയുടെ നിര്‍മാണം തുടങ്ങിയ നടപടികളാണ് പരിഗണനയില്‍. ഏകദേശം 170 ബില്യണ്‍ ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികളാണ് പൂര്‍ത്തിയാക്കുന്നത്.

ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസേന നേരിടുന്ന പ്രധാന പ്രശ്നമാണ് ഈ ഹൈവേയിലെ ഗതാഗതക്കുരുക്ക്. ഇത്തിഹാദ് റോഡ്, എമിറേറ്റ്സ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നീ പ്രധാന പാതകളില്‍ കൂടുതല്‍ ട്രാക്കുകള്‍ കൂട്ടിച്ചേര്‍ക്കും. ഇങ്ങനെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി ശേഷി 73 ശതമാനമായി വര്‍ധിപ്പിക്കും.

പ്രതിദിനം മൂന്നര ലക്ഷത്തിലധികം വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള 12 വരി പാതയാണ് ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള മറ്റൊരു പദ്ധതി. നിലവിലുള്ള ഹൈവേയില്‍ പുതിയ പാലങ്ങളും റോഡുകളും നിര്‍മിച്ച് ഗതാഗതം സുഗമമാക്കും. ഷാര്‍ജയിലെ യൂണിവേഴ്സിറ്റി സിറ്റി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പുതിയ പാലങ്ങളും റോഡുകളും വരും. നിലവിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത് സഹായകമാവും.

ഈ വര്‍ഷം ഇത്തിഹാദ് റെയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഹൈവേകളിലെ തിരക്ക് കുറയും. ഇതോടെ എമിറേറ്റുകള്‍ക്കിടയിലുള്ള യാത്രാസമയം പകുതിയായി കുറയുമെന്നാണ് കണക്കുകൂട്ടല്‍.

Summary: Authorities have unveiled a massive infrastructure plan to tackle the chronic traffic congestion between Dubai, Sharjah, and Ajman, with an estimated investment of 170 billion Dirhams. Plans are underway for a new 12-lane federal highway capable of handling over 350,000 vehicles per day.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം, പെൺകുട്ടി തനിച്ചായ നേരം നോക്കി വീട്ടിലെത്തി; ജ്യൂസിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് പീഡനം; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

യുഎഇയിലെ പാർക്കിംഗ് പേയ്‌മെന്റുകൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നു; അബുദബിയിലും ദുബൈയിലും വമ്പൻ മാറ്റങ്ങൾ

uae
  •  5 days ago
No Image

സമയം കളഞ്ഞാൽ എതിരാളികൾക്ക് കോർണർ കിക്ക്! മെസ്സി ഒപ്പിട്ട ആ കളി ഇനി നടക്കില്ല; ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിക്കാൻ പുതിയ 5 സെക്കൻഡ് നിയമം!

Football
  •  5 days ago
No Image

ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ 'ക്രൗഡ് പുള്ളർ' പാർട്ടിക്ക് പുറത്തേക്കോ? തനിവഴി തേടി കെ. അണ്ണാമലൈ; തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പത്തിന് സൂചന!

National
  •  5 days ago
No Image

ഒറ്റ മഴയിൽ മുങ്ങി തലസ്ഥാനം; കടുത്ത നടപടിയുമായി സർക്കാർ; ഓടകളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴയെന്ന് മന്ത്രി സി. പി. ജോൺ

Kerala
  •  5 days ago
No Image

എബോള, ഹാന്റവൈറസ് ഭീതി; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം 

uae
  •  5 days ago
No Image

അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം, കെട്ടിടത്തിന് ലൈസൻസ് ഇല്ലായിരുന്നെന്ന് ആക്ഷേപം

Kerala
  •  5 days ago
No Image

2013-ൽ സഞ്ജു, 2023-ൽ ജയ്‌സ്വാൾ, ഇപ്പോൾ 2026-ൽ വൈഭവ്! രാജസ്ഥാനൊപ്പം ചരിത്രമെഴുതി സൂര്യവംശി; പുരസ്കാരങ്ങൾ വാരിക്കൂട്ടി യുവവിസ്മയം

Cricket
  •  5 days ago
No Image

പാകിസ്താനിലേക്ക് ലോകകപ്പ് കളിക്കാൻ ഞങ്ങളില്ല! ബിസിസിഐ നിലപാടിന് മുന്നിൽ ഒടുവിൽ ഐസിസിയും വഴങ്ങി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വമ്പൻ പ്രഖ്യാപനങ്ങളും...

Cricket
  •  5 days ago
No Image

വെറും ഫ്ലേവർ എയർ അല്ല, മാരക വിഷം; യുഎഇയിലെ കുട്ടികൾക്കിടയിൽ ഇ-സിഗരറ്റ് ആസക്തി കൂടുന്നതായി ഡബ്ല്യുഎച്ച്ഒ

uae
  •  5 days ago