HOME
DETAILS

'കുവൈത്തിന്റെ സുരക്ഷ ഞങ്ങളുടെയും സുരക്ഷ'; കുവൈത്തിനെതിരായ ആക്രമണത്തെ അപലപിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

  
June 01, 2026 | 11:16 AM

uae condemns attack targeting kuwait says kuwaits security is our security

ദുബൈ: കുവൈത്തിനെതിരെ ഇറാൻ നടത്തുന്ന തുടർച്ചയായ മിസൈൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരം ക്രൂരമായ നീക്കങ്ങൾ ഗൾഫ് മേഖലയുടെ സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ മുഹമ്മദ് ഗർഗാഷ് കുറ്റപ്പെടുത്തി.

മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ സജീവമായി നടക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്ന് ഈ പുതിയ പ്രകോപനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന സൈനിക നീക്കങ്ങൾ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. യുദ്ധങ്ങളുടെയും പ്രതിസന്ധികളുടെയും കടുത്ത സാഹചര്യങ്ങളിൽ നിന്ന് ഗൾഫ് മേഖലയെ മോചിപ്പിക്കാനുള്ള നിരന്തരമായ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന ഇത്തരം സമീപനങ്ങൾ ഒട്ടും അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

"സഹോദര രാഷ്ട്രമായ കുവൈത്തിനെതിരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ക്രൂരമായ ആക്രമണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. കുവൈത്തിനൊപ്പം യുഎഇ പൂർണ്ണഹൃദയത്തോടെ നിലകൊള്ളുന്നു. കുവൈത്തിന്റെ സുരക്ഷ ഞങ്ങളുടെയും സുരക്ഷയാണ്. ഈ ഗുരുതരമായ ആക്രമണങ്ങൾ മേഖലയ്ക്കും അതിന്റെ സ്ഥിരതയ്ക്കും ​ഗുരുതര ഭീഷണിയാണ്." ഡോ. അൻവർ മുഹമ്മദ് ഗർഗാഷ് കൂട്ടിച്ചേർത്തു.

വ്യോമ പ്രതിരോധം ശക്തമാക്കി കുവൈത്ത്

കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് ഗൾഫ് മേഖലയിൽ നിലവിൽ വലിയ രീതിയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. എന്നാൽ, രാജ്യത്തിന് നേരെ വന്ന ആക്രമണങ്ങളെല്ലാം തങ്ങളുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സുരക്ഷാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ രാജ്യം സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

The UAE has strongly condemned the attack targeting Kuwait, with the UAE President’s Diplomatic Adviser reaffirming that Kuwait’s security is closely linked to the UAE’s security. The statement underscored solidarity, regional stability, and support for Kuwait’s sovereignty.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ രണ്ടു വയസ്സുകാരനെ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നും എറിഞ്ഞുകൊന്നു; 10 വയസ്സുള്ള രണ്ട് പെൺകുട്ടികൾ കസ്റ്റഡിയിൽ

uae
  •  3 hours ago
No Image

തമിഴ്‌നാട് ബിജെപിയില്‍ പൊട്ടിത്തെറി; അണ്ണാമലൈ പാര്‍ട്ടി വിടുമെന്ന് അഭ്യൂഹം; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും 

National
  •  4 hours ago
No Image

തൃശൂർ മെഡിക്കൽ കോളജിൽ കോമ്പൗണ്ടിൽ നിന്ന് ഡോക്ടർക്ക് പാമ്പുകടിയേറ്റു; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ 

Kerala
  •  4 hours ago
No Image

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക്; ഡൽഹിയിൽ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപനം

National
  •  4 hours ago
No Image

ഗവർണർക്ക് വാഹനവ്യൂഹത്തിനായി റോഡ് തടഞ്ഞു; ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വൈകി; നടുറോഡിൽ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം 

National
  •  5 hours ago
No Image

ഷുഹൈബ് വധക്കേസ്: കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി

Kerala
  •  5 hours ago
No Image

മാലിന്യം ദിവസങ്ങളായി ശേഖരിച്ചില്ല; നഗരസഭ കവാടത്തിന് മുന്നിൽ മാലിന്യം തള്ളി വീട്ടുടമയുടെ പ്രതിഷേധം

Kerala
  •  5 hours ago
No Image

ഷോക്കടിപ്പിക്കാന്‍ കെ.എസ്.ഇ.ബി; സര്‍ ചാര്‍ജ് ഈടാക്കാന്‍ തീരുമാനം

Kerala
  •  5 hours ago
No Image

അതിരപ്പിള്ളിയിൽ വനം മന്ത്രിയുടെ വാഹനത്തിന് 'ചെക്കുവെച്ച്' കാട്ടാന; പടക്കം പൊട്ടിച്ച് ആനയെ തുരത്തി ഉദ്യോ​ഗസ്ഥർ

Kerala
  •  6 hours ago
No Image

ടെറസില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ഗെയിറ്റിന് മുകളിലേക്ക് വീണു; വായയില്‍ ഇരുമ്പ് തുളച്ചു കയറി വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്

Kerala
  •  7 hours ago