HOME
DETAILS
MAL
വേങ്ങരയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; ഒഡീഷ സ്വദേശി പിടിയിൽ
April 07, 2026 | 3:53 PM
മലപ്പുറം: വേങ്ങരയിൽ എആർ നഗർ സഹകരണ ബൈക്കിനു മുന്നിലുള്ള സ്വകാര്യ ക്വാർട്ടേഴ്സിൽ ഒഡീഷ സ്വദേശി തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ. ഒഡീഷ കോരാപുട്ട് സ്വദേശി ഇന്ദർ ആണ് മരിച്ചത്. 48 വയസ്സായിരുന്നു. കെട്ടിടത്തിന്റെ മുകളിൽ ഓപ്പൺ ടെറസിന്റെ മുകളിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒഡീഷ സ്വദേശിയും ഇന്ദറിന്റെ കൂടെ താമസിച്ചിരുന്ന പദ്ലംഗദാബയെ പൊലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. തർക്കതിനെത്തുടർന്ന് ഉറങ്ങിക്കിടന്ന ഇന്ദറിനെ പദ്ലംഗദാബ ചുറ്റിക കൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."