HOME
DETAILS

എബോള ഭീതിയിൽ ലോകം: ബാധിതർ 600 കടന്നു, 139 മരണം; 'ബുണ്ടിബുഗ്യോ' വകഭേദം പടരുന്നു

  
Web Desk
May 20, 2026 | 3:16 PM

World under Ebola fear cases cross 600 139 deaths

ജനീവ: ആഗോളതലത്തിൽ ഭീതി വിതച്ച എബോള വൈറസ് വ്യാപനം വീണ്ടും ശക്തമാകുന്നതായി റിപ്പോർട്ട്. നിലവിൽ അറുന്നൂറോളം പേർക്ക് രോഗബാധ സംശയിക്കുന്നതായും 139 മരണങ്ങൾ സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന (WHO) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയസൂസ് അറിയിച്ചു.

രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ വൈറസ് വ്യാപനം അതിവേഗം നടക്കുന്നതിനാൽ എബോളയെ അതീവ ​​ഗൗരവത്തോടെയാണ് കാണുന്നത്. വരുംദിവസങ്ങളിൽ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നേക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ ആശങ്ക. എബോളയുടെ ഏറ്റവും അപൂർവ ഇനമായ 'ബുണ്ടിബുഗ്യോ' (Bundibugyo) വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്.

ജനീവയിൽ ചേർന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി യോഗം നിലവിലെ സാഹചര്യത്തെ 'അന്താരാഷ്ട്ര ആശങ്ക നിറഞ്ഞ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ'യായി (PHEIC) പ്രഖ്യാപിച്ചു. എന്നാൽ, രോഗവ്യാപനം നിലവിൽ ഒരു ആഗോള മഹാമാരിയായി (Pandemic) മാറിയിട്ടില്ലെന്ന് യോഗം വിലയിരുത്തി.

സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, വിദഗ്ധ സമിതിയോട് മുൻകൂട്ടി ആലോചിക്കാതെ തന്നെ ഡയറക്ടർ ജനറൽ കഴിഞ്ഞ വാരാന്ത്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മേധാവി ഇത്തരമൊരു അടിയന്തര നടപടി സ്വീകരിക്കുന്നത്.

ആഫ്രിക്കൻ രാജ്യങ്ങളിൽ അതീവ ജാഗ്രത

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചു. ​രോ​ഗം അതിവേ​ഗം പടരുന്ന സാഹചര്യത്തിലാണ്. ഈ രാജ്യങ്ങളിൽ രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള തീവ്രശ്രമത്തിലാണ് ലോകാരോഗ്യ സംഘടന

എന്താണ് എബോള? ലക്ഷണങ്ങൾ അറിയാം

രോഗബാധിതരായ വ്യക്തികളുടെ ശരീരസ്രവങ്ങളുമായോ രക്തവുമായോ നേരിട്ട് സമ്പർക്കത്തിൽ വരുന്നതിലൂടെ പടരുന്ന മാരകമായ രക്തസ്രാവ പനിയാണ് (Haemorrhagic fever) എബോള. വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഈ രോഗം ബാധിച്ചാൽ മരണസാധ്യത വളരെ കൂടുതലാണ്.

ലക്ഷണങ്ങൾ വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ആദ്യഘട്ടത്തിൽ സാധാരണ പനിയുടെ ലക്ഷണങ്ങളാണ് പ്രകടമാകുക. തീവ്രഘട്ടമാകുമ്പോഴേക്കും കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗിയുടെ അവസ്ഥ അതിവേഗം ഗുരുതരമാകും.

 

A dangerous resurgence of the Ebola virus has triggered a global health alert, with around 600 suspected cases and 139 confirmed deaths reported by the World Health Organization (WHO).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  8 days ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  8 days ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  8 days ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  8 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  8 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  8 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  8 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  8 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  8 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  8 days ago