HOME
DETAILS

എൽ.പി.ജി വിതരണം;പരിശോധന ഊർജിതമാക്കി

  
April 08, 2026 | 1:47 AM

LPG distribution inspections intensified

തിരുവനന്തപുരം: എൽ.പി.ജി വിതരണത്തിൽ സംസ്ഥാനത്ത് വിവിധ തലങ്ങളിലുള്ള പരിശോധനകൾ ഊർജ്ജിതമായി നടന്നുവരുന്നതായി സിവിൽ സപ്ലൈസ് കമ്മിഷണർ അറിയിച്ചു. മധ്യ പൂർവേഷ്യയിലെ യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ എൽ.പി.ജി വിതരണവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നിലനിൽക്കുന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. 

സംസ്ഥാനത്ത് വിവിധ താലൂക്കുകളിലെ ഗ്യാസ് ഏജൻസികളിലായി 1113 പരിശോധനകളും, ഹോട്ടലുകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ച് 5,809 പരിശോധനകളും നടത്തിയതിന്റെ ഭാഗമായി 251 എൽ.പി.ജി സിലിണ്ടറുകൾ  പിടിച്ചെടുത്തിട്ടുണ്ട്. 

സ്‌പെഷൽ സ്‌ക്വാഡിന്റെ പരിശോധനയുടെ ഭാഗമായി 71 എൽ.പി.ജി സിലിണ്ടറുകളും പിടിച്ചെടുത്തിട്ടുള്ളതായി സിവിൽ സപ്ലൈസ് കമ്മിഷണർ അറിയിച്ചു. എൽ.പി.ജി മേഖലയിലും പെട്രോളിയം ഉൽപന്ന മേഖലയിലും അവശ്യസാധന മേഖലകളിലും ഉണ്ടാകുന്ന അനാരോഗ്യകരമായ വിപണന രീതികൾ, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിനായുള്ള പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സർക്കാർ നിർദ്ദേശ പ്രകാരമാണ് സ്പെഷൽ സ്ക്വാഡ് രൂപീകരിച്ചത്.

The Civil Supplies Commissioner informed that inspections at various levels are being carried out vigorously in the state regarding LPG distribution. The inspections are being carried out in the context of the restrictions prevailing nationwide regarding LPG distribution in the backdrop of the war situation in the Middle East.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  4 days ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  4 days ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  5 days ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  5 days ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  5 days ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  5 days ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  5 days ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  5 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  5 days ago