HOME
DETAILS

വീട് പൂട്ടി യാത്ര പോവുകയാണോ? പേടി വേണ്ട, കാവലിന് കേരള പൊലിസ് ഒപ്പമുണ്ട്!

  
April 08, 2026 | 2:54 AM

secure your home while you vacation kerala police enhances locked house information feature on pol-app

 

തിരുവനന്തപുരം: സ്‌കൂളുകള്‍ക്ക് അവധി ലഭിച്ചതോടെ കുടുംബത്തോടൊപ്പം വിനോദ യാത്രകള്‍ക്കായി തയ്യാറെടുക്കുകയാണ് മലയാളി കുടുംബങ്ങള്‍. എന്നാല്‍ ദൂരയാത്രകള്‍ പോകുമ്പോള്‍ പൂട്ടിയിട്ട വീടുകളുടെ സുരക്ഷ എന്നും ഒരു ആശങ്കയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ മനോവിഷമം പരിഹരിക്കാനും മോഷണങ്ങള്‍ തടയാനുമായി പ്രത്യേക സുരക്ഷാ പദ്ധതിയുമായി കേരള പൊലിസ് രംഗത്തെത്തിയിരിക്കുകയാണ്.

കേരള പൊലിസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ 'പോള്‍ ആപ്പ്' (Pol-App) വഴി ഈ സേവനം ലഭ്യമാകും. വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് ആപ്പിലെ 'Locked House Information' എന്ന സൗകര്യം പ്രയോജനപ്പെടുത്തി പൊലിസിനെ വിവരം അറിയിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിരീക്ഷണ കാലാവധി- നിങ്ങള്‍ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ പരമാവധി 14 ദിവസം വരെ ആ വീടും പരിസരവും പൊലിസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും.

നല്‍കേണ്ട വിവരങ്ങള്‍- യാത്ര തുടങ്ങുന്ന ദിവസം, വീടിന്റെ ലൊക്കേഷന്‍, വീട്ടുപേര്, അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ രേഖപ്പെടുത്തണം.

ലഭ്യത- ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും 'Pol-App' ലഭ്യമാണ്.

യാത്ര പോകുന്നവര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും വീടിന് പുറത്ത് ലൈറ്റുകള്‍ ഇട്ടു പോകുന്നതും മറ്റും ശ്രദ്ധിക്കണമെന്നും പൊലിസ് നിര്‍ദേശിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരവിപ്പിച്ച 12 ബില്യണ്‍ ഡോളര്‍ ആസ്തി യു.എസ് വിട്ടുനല്‍കും, എണ്ണ കയറ്റുമതി ഉപരോധം അവസാനിപ്പിക്കും;  സമാധാന ചര്‍ച്ചയില്‍ ധാരണയായതായി ഇറാന്‍

International
  •  7 days ago
No Image

കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് കത്തിനശിച്ചു; ശിവപുരത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Kerala
  •  7 days ago
No Image

ലേണേഴ്സ് പരീക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ

Kerala
  •  7 days ago
No Image

ബുള്‍ഡോസര്‍ രാജ് മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  7 days ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  7 days ago
No Image

കൊട്ടാരക്കര അപകടം: എട്ടുപേരേയും പുറത്തെടുത്തു, പരുക്കേറ്റ അഞ്ചു പേര്‍ ആശുപത്രിയില്‍, രണ്ട്‌പേരുടെ നില ഗുരുതരം

Kerala
  •  7 days ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  7 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  7 days ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  7 days ago