ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ
തിരുവനന്തപുരം: സാമൂഹികക്ഷേമ പെൻഷൻ അർഹരിലേക്ക് മാത്രമെത്തിക്കാൻ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. എം.എൽ.എമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിലവിലെ ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ വൻതോതിൽ അനർഹർ കടന്നുകൂടിയിട്ടുണ്ട്. ഇത് പരിശോധിക്കാൻ പുതിയ സംവിധാനം കൊണ്ടുവരും.
അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ താമസിക്കുന്ന ഒരാൾ തനിക്ക് കേരളത്തിലെ ക്ഷേമപെൻഷൻ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് പട്ടികയിലെ അനർഹരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി വ്യക്തമാക്കിയത്.
മകൻ വിദേശത്ത് ജോലി ചെയ്യുന്നുവെന്ന കാരണത്താൽ നാട്ടിലുള്ള പ്രായമായ അമ്മയ്ക്ക് അർഹതപ്പെട്ട ക്ഷേമപെൻഷൻ നിഷേധിക്കുന്നത് എങ്ങനെ ശരിയാവുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു.അർഹതപ്പെട്ട ഒരാൾക്കും പെൻഷൻ നഷ്ടപ്പെടാത്ത രീതിയിലായിരിക്കും മാനദണ്ഡങ്ങൾ രൂപീകരിക്കുകയെന്ന് മുഖ്യമന്ത്രി ഇതിന് മറുപടി നൽകി.
The Kerala government is set to revise the eligibility criteria for welfare pensions to ensure that the financial aid reaches only the most deserving individuals. This move aims to streamline the distribution process, identify ineligible beneficiaries, and reduce the financial burden on the state exchequer.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."