മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
ജിദ്ദ: ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം കോഡൂർ വടക്കേമണ്ണ പാറക്കൽ സ്വദേശി പാലോളി അർഷദ് ബാബു (56) ആണ് അന്തരിച്ചത്.
ജിദ്ദയിലെ അൽ വഹയിൽ ജോലി ചെയ്തുവരികയായിരുന്നു അർഷദ്. താമസസ്ഥലത്ത് വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി പ്രവാസജീവിതം നയിച്ചു വരികയായിരുന്നു അർഷദ് ബാബു.
മൃതദേഹം ജിദ്ദ ഈസ്റ്റ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നടപടികളിൽ സഹായിക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
English Summary: Paloli Arshad Babu (56), a native of Kodur Vadakkemanna Parakkal in Malappuram, passed away in Jeddah due to a heart attack. He had been working in Al Waha, Jeddah, and had spent the last 20 years as an expatriate. He suffered a health issue at his residence, which led to his sudden demise. His body is currently kept at the Jeddah East Hospital mortuary, and the burial will take place in Jeddah after completing the necessary formalities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."