യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും
ദുബൈ: യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ താപനിലയില്‍ നേരിയ കുറവുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച വരെ രാജ്യത്തുടനീളം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഉച്ചസമയങ്ങളില്‍ കിഴക്കൻ, തെക്കൻ മേഖലകളില്‍ മേഘങ്ങൾ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്. ബുധനാഴ്ച കിഴക്കൻ മേഖലകളില്‍ നിന്ന് മഴമേഘങ്ങൾ ഉള്‍പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാം.
കാറ്റിന്റെ വേഗത ബുധനാഴ്ച മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിന് കാരണമായേക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നത് അറേബ്യൻ ഉൾക്കടലിലെ കടൽ പ്രക്ഷുബ്ധമാക്കാൻ ഇടയുണ്ട്.
വെള്ളിയാഴ്ചയോടെ രാജ്യത്ത് താപനില കുറയാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായിരിക്കും. ഞായറാഴ്ച രാവിലെ ചില തീരദേശ, ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞോ മഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഈ വാരാന്ത്യത്തിൽ യാത്ര പ്ലാൻ ചെയ്യുന്നവർ കാലാവസ്ഥാ റിപ്പോർട്ടുകൾ കൃത്യമായി ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
English summary : The UAE is expected to experience a mix of convective rain clouds, blowing dust, humid conditions and rough seas through the weekend, while temperatures are forecast to ease from Friday, the National Centre of Meteorology (NCM) said.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."