HOME
DETAILS

നിസ്‌കാര സമയം അറിയും, ഹൃദയമിടിപ്പ് നിരീക്ഷിക്കും; കൂട്ടംതെറ്റുന്നവരെ എളുപ്പത്തില്‍ കണ്ടെത്താം; ഹജ്ജ് തീര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് വാച്ചുമായി ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി | Hajj 2026

  
Web Desk
April 09, 2026 | 5:33 AM

Introducing the Haj Suvidha Smartwatch for Haj 2026

ജിദ്ദ: ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ സുരക്ഷയും യാത്രാസൗകര്യവും ലക്ഷ്യമിട്ട് പുതിയ ഡിജിറ്റല്‍ സംവിധാനമൊരുക്കി കേന്ദ്ര ഹജ്ജ് കമ്മിറ്റി. 2026 ലെ ഹജ്ജിനെത്തുന്ന ഇന്ത്യക്കാരായ തീര്‍ഥാടകര്‍ക്ക് 'ഹജ്ജ് സുവിധ' (Haj Suvidh-a) എന്ന പേരിലുള്ള പ്രത്യേക സ്മാര്‍ട്ട് വാച്ചുകള്‍ വിതരണം ചെയ്യും. ജിദ്ദയില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഉന്നതതല പ്രതിനിധി സംഘം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഹാജിമാരെ ഡിജിറ്റലായി ഏകോപിപ്പിക്കുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കുന്നതിനും ഈ സ്മാര്‍ട്ട് വാച്ച് സഹായിക്കും. ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനമുള്ളതിനാല്‍ ലക്ഷക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്ന പുണ്യഭൂമിയില്‍ കൂട്ടംതെറ്റുന്നവരെ എളുപ്പത്തില്‍ കണ്ടെത്താനാകും. ഇതിനുപുറമെ, അത്യാവശ്യ ഘട്ടങ്ങളിലോ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴോ കണ്‍ട്രോള്‍ റൂമുമായി വേഗത്തില്‍ ബന്ധപ്പെടാനുള്ള എസ്.ഒ.എസ് ബട്ടണും വാച്ചിലുണ്ടാകും. 
തീര്‍ഥാടകരുടെ ഹൃദയമിടിപ്പ് അടക്കമുള്ള ആരോഗ്യവിവരങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായ പ്രാര്‍ഥനാ സമയങ്ങളും കാലാവസ്ഥാ വിവരങ്ങളും അറിയാനും ഇത് സഹായിക്കും. ഹജ്ജ് വേളയിലെ നടത്തം രേഖപ്പെടുത്താനുള്ള പെഡോമീറ്ററും വാച്ചില്‍ സജ്ജീകരിച്ചിട്ടുണ്ട്. സഊദിയിലെ ഐ.ഒ.ടി സിം കാര്‍ഡ് ഉപയോഗിച്ചായിരിക്കും വാച്ചുകളുടെ പ്രവര്‍ത്തനം. ഒരു ജി.ബി ഇന്റര്‍നെറ്റ് ഡാറ്റയും ഇതില്‍ ലഭ്യമാക്കുന്നതിനാല്‍ തീര്‍ഥാടന കാലയളവ് മുഴുവന്‍ കണക്റ്റിവിറ്റി ഉറപ്പാക്കാം. വാച്ചുകളുടെ വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ ഹജ്ജ് കമ്മിറ്റി

2026-04-0911:04:89.suprabhaatham-news.png
 
 

പൂര്‍ത്തിയാക്കിവരികയാണ്.

 


ജിദ്ദയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ന്യൂനപക്ഷ മന്ത്രാലയം ജോയിന്റ് സെക്രട്ടറി രാംസിംഗ്, ഹജ്ജ് കമ്മിറ്റി സി.ഇ.ഒ ഷാനവാസ് എന്നിവര്‍ സംബന്ധിച്ചു.
അതേസമയം, ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 18ന് സഊദിയില്‍ എത്തും. മുംബൈയില്‍ നിന്നുള്ള 400 ഹാജിമാരാണ് ഈ ആദ്യ സംഘത്തിലുള്ളത്. ഇത്തവണ ഒന്നേമുക്കാല്‍ ലക്ഷത്തോളം പേരാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തുന്നത്. ഇതില്‍ 52,506 പേര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയാണ് വരുന്നത്. 

English Summary: The Indian Hajj Committee has itnroduced 'Haj Suvidha' smartwatches for Indian pilgrims performing Hajj in 2026 to ensure their saftey and convenience. Announced by a Minitsry of Minortiy Affairs delegation in Jeddah, the watches feature locationt racking, an SOS emergency button, health monitoring, prayer timings, and IoT SIM connectivtiy with 1GB of data. Meanwhile, the first batch of 400 Indian pilgrims will arrive in Saudi Arabia from Mumbai on the 18th of this month. A total of approximately 1.75 lakh pilgrims are expected from India this year.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  12 hours ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  12 hours ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  12 hours ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  12 hours ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  13 hours ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  13 hours ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  14 hours ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  14 hours ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  14 hours ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  15 hours ago