HOME
DETAILS

ബസ്‌റയില്‍ കുവൈത്ത് കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണം; ഒമാന്‍ ശക്തമായി അപലപിച്ചു

  
April 09, 2026 | 11:02 AM

oman condemns attack kuwait consulate basra

 


ബസ്‌റ: ഇറാഖിലെ ബസ്‌റ നഗരത്തിലുള്ള കുവൈത്ത് കോണ്‍സുലേറ്റ് ജനറല്‍ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തെ ഒമാന്‍ ശക്തമായി അപലപിച്ചു. സംഭവം അന്താരാഷ്ട്ര നിയമങ്ങള്‍ക്കും നയതന്ത്ര ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നും ഇതുപോലുള്ള നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ഒമാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

നയതന്ത്രകോണ്‍സുലര്‍ മിഷനുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അതത് രാജ്യങ്ങളുടെ ബാധ്യതയാണെന്ന് ഒമാന്‍ ആവര്‍ത്തിച്ചു. കോണ്‍സുലേറ്റ് കെട്ടിടങ്ങള്‍ക്കും അവിടെയുള്ള ജീവനക്കാര്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച വരരുതെന്നും, സുരക്ഷ ശക്തമാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം വിദേശ രാജ്യങ്ങളുടെ നയതന്ത്ര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കേണ്ടത് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച അടിസ്ഥാന ചട്ടങ്ങളിലൊന്നാണെന്ന് ഒമാന്‍ ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം മേഖലയില്‍ അനാവശ്യമായ സംഘര്‍ഷാവസ്ഥക്കും വഴിവയ്ക്കുമെന്ന ആശങ്കയും പ്രസ്താവനയില്‍ രേഖപ്പെടുത്തി.

ഇതിനിടെ, ബസ്‌റയില്‍ ഉണ്ടായ സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത റോക്കറ്റ് ആക്രമണങ്ങളും തുടര്‍ന്ന് രൂപപ്പെട്ട സംഘര്‍ഷപരമായ സാഹചര്യങ്ങളും പിന്നാലെയാണെന്നാണു സൂചന. പ്രതിഷേധക്കാര്‍ കോണ്‍സുലേറ്റ് പരിസരത്ത് കയറി നാശനഷ്ടങ്ങള്‍ വരുത്തിയതായും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സുരക്ഷാസേന ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കിയതായും അറിയുന്നു.

സംഭവത്തെ തുടര്‍ന്ന് കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോണ്‍സുലേറ്റിന്റെ സുരക്ഷയില്‍ ഉണ്ടായ വീഴ്ചയെക്കുറിച്ച് ഇറാഖ് അധികൃതരോട് വിശദീകരണം തേടിയതായും നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രതിഷേധം അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഗള്‍ഫ് മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എല്ലാ രാജ്യങ്ങളും ക്ഷമയും ഉത്തരവാദിത്തവും പാലിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഒമാന്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു. പ്രശ്‌നങ്ങള്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

 

Oman strongly condemns the attack on the Kuwaiti consulate in Basra, calling it a violation of international law and urging Iraq to ensure diplomatic security.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  7 days ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  7 days ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  7 days ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  7 days ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  7 days ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  7 days ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  7 days ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  7 days ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  7 days ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  7 days ago