HOME
DETAILS

യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിട്ടും അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട ഇറാൻ ഭരണകൂടത്തെ വിശ്വസിക്കാനാവില്ല: പ്രതിസന്ധി​ ഘട്ടങ്ങളിൽ ആരെ വിശ്വസിക്കണമെന്ന് രാജ്യം തീരുമാനിക്കും; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

  
Web Desk
April 10, 2026 | 12:48 PM

uae-diplomatic-review-anwar-gargash-security-alliances-iran-conflict

അബുദാബി: മേഖലയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ സുരക്ഷാ നിലപാടുകളും അന്താരാഷ്ട്ര സഖ്യങ്ങളും പുനഃപരിശോധിക്കാൻ യുഎഇ. അമേരിക്ക, ഇസ്റാഈൽ, ഇറാൻ എന്നിവർ ഉൾപ്പെട്ട 39 ദിവസത്തെ തീവ്രമായ യുദ്ധം വെടിനിർത്തലിൽ അവസാനിച്ചതിന് പിന്നാലെയാണ് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് നിലപാട് വ്യക്തമാക്കിയത്.

ഫെബ്രുവരിയിൽ ഇറാൻ യുഎഇയെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ 'വഞ്ചനാപരം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് രാജ്യത്തിന്റെ പ്രതിരോധശേഷിയും ദേശീയ സുരക്ഷയും ശക്തിപ്പെടുത്താനാണ് തീരുമാനം. വരും ദിവസങ്ങളിൽ പ്രാദേശിക-അന്തർദേശീയ ബന്ധങ്ങൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുമെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ ആരെയാണ് ആശ്രയിക്കേണ്ടതെന്ന് രാജ്യം നിശ്ചയിക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.

യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിട്ടും അയൽരാജ്യങ്ങളെ ലക്ഷ്യമിടുന്ന ഇറാൻ ഭരണകൂടം വിശ്വാസയോഗ്യമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ദേശീയ മുൻഗണനകളുടെ യുക്തിസഹമായ അവലോകനത്തിലൂടെ സാമ്പത്തിക-പ്രതിരോധ സംവിധാനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

Following the recent ceasefire between the US, Israel, and Iran, UAE's Dr. Anwar Gargash announced a strategic review of regional alliances. Emphasizing national resilience, he stated that the UAE will determine which partners are truly reliable for its future security.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുരങ്കപാത നിർമാണത്തിൽ അശാസ്ത്രീയത, പാരിസ്ഥിതിക ആഘാത സമിതിയുടെ വ്യവസ്ഥകളും ലംഘിച്ചു

Kerala
  •  10 days ago
No Image

‘എനിക്ക് കഴിയില്ല, ക്ഷമിക്കണം’: ആവേശം മൂർധന്യത്തിൽ; അഭിമുഖത്തിനിടെ കണ്ണീരോടെ ഇറങ്ങിപ്പോയി അർജന്റീന പരിശീലകൻ സ്കലോണി

Football
  •  10 days ago
No Image

മൂന്നു ദിവസമായി മഴയുണ്ട്, മാറാൻ പറഞ്ഞത് മണ്ണിടിച്ചിലിന് ശേഷമെന്ന് എസ്റ്റേറ്റ് തൊഴിലാളി

Kerala
  •  10 days ago
No Image

‘ഫിഫ ലോകകപ്പിൽ കൃത്രിമം നടന്നു, അർജന്റീനയെ ജയിപ്പിക്കാൻ റഫറി കള്ളക്കളി കളിച്ചു’; പൊട്ടിത്തെറിച്ച് ഈജിപ്ത് താരം മൊസ്തഫ സിക്കോ

Football
  •  10 days ago
No Image

സംസ്ഥാനം മാറിയാലും പേടിക്കേണ്ട; വാഹനങ്ങൾക്ക് മൂന്നുവര്‍ഷം വരെ പഴയ രജിസ്‌ട്രേഷന്‍ മതിയാകും

National
  •  10 days ago
No Image

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Kerala
  •  10 days ago
No Image

ഷൂട്ടൗട്ട് ഹീറോ കോബൽ; കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിൽ

Football
  •  10 days ago
No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  10 days ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  10 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  11 days ago