HOME
DETAILS

സീറ്റുകള്‍ കുത്തിനിറച്ചാല്‍ കാല്‍മുട്ട് കുടുങ്ങും; ബസുകളില്‍ നിശ്ചിത അകലം പാലിക്കണമെന്ന് നിര്‍ബന്ധം

  
April 11, 2026 | 3:06 AM

knees getting stuck strict action against overcrowded seats in private buses

 

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്റ്റേജ് കാര്യേജുകളിലും സീറ്റുകള്‍ തമ്മില്‍ നിയമാനുസൃത അകലം പാലിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്‍കി. സ്വകാര്യ ബസുകളില്‍ സീറ്റുകള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കാതിരുന്നതിനാല്‍ യാത്രക്കാരുടെ കാല്‍മുട്ടുകള്‍ കുടുങ്ങുന്നുവെന്ന പരാതിയിലാണ് ഈ ഉത്തരവ്.

കോഴിക്കോട് പേരാമ്പ്ര സ്വദേശി ടി.സി വിജീഷിന്റെ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്റെ ഇടപെടല്‍. സ്വകാര്യ ബസുകളില്‍ കൂടുതല്‍ സീറ്റുകള്‍ കുത്തിനിറയ്ക്കുന്നത് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ എല്ലാ ആര്‍.ടി.ഒമാര്‍ക്കും നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ ബസുകളിലെ സീറ്റുകള്‍ തമ്മില്‍ 68.5 സെന്റീമീറ്റര്‍ അകലം ഉണ്ടായിരിക്കണമെന്നാണ് ആര്‍.ടി.ഒ മനുഷ്യാവകാശ കമ്മീഷന് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് പരാതി ഉണ്ടെങ്കില്‍ ബസ് നമ്പര്‍ അധികൃതരെ അറിയിക്കാവുന്നതാണ്. വാഹന പരിശോധനയ്ക്കിടെ നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റിപോര്‍ട്ടില്‍ ഉറപ്പ് നല്‍കി. യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച വേണ്ടെന്നും കെ. ബൈജുനാഥ് ഓര്‍മിപ്പിച്ചു.

Kerala Human Rights Commission orders Transport Commissioner to enforce 68.5 cm seat spacing in all stage carriages after complaints of knees getting stuck in private buses due to overcrowding.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷം! കള്ളക്കളി പൊക്കി വിജിലൻസ്; ഡോക്ടർക്കെതിരെ കേസെടുക്കും

crime
  •  12 hours ago
No Image

സച്ചിൻ ടെണ്ടുൽക്കറുടെ ആ 'അമാനുഷിക' റെക്കോർഡിന് തൊട്ടരികിൽ ജോ റൂട്ട്; ലോർഡ്സിൽ പിറന്നത് പുതു ചരിത്രം!

Cricket
  •  12 hours ago
No Image

ഒറിജിനലിനെ വെല്ലുന്ന ലോഗോ, എഐ ഡിസൈൻ; ലോകകപ്പ് ലഹരിയിൽ യുഎഇയിലെ ഫുട്ബോൾ പ്രേമികളെ പാട്ടിലാക്കാൻ സൈബർ ക്രിമിനലുകൾ

uae
  •  12 hours ago
No Image

ബിജെപി വിട്ട അണ്ണാമലൈയ്ക്ക് വൻ ജനപിന്തുണ; 'വി ദ ലീഡേഴ്‌സി'ൽ മണിക്കൂറുകൾക്കകം എട്ട് ലക്ഷം വളണ്ടിയർമാർ

National
  •  13 hours ago
No Image

ശമ്പളം വൈകിയാൽ പിടിവീഴും; യുഎഇയിലെ കമ്പനികൾക്ക് മുന്നറിയിപ്പുമായി മന്ത്രാലയം, ഘട്ടം ഘട്ടമായി കടുത്ത നടപടികൾ

uae
  •  13 hours ago
No Image

മഴ മുന്നറയിപ്പ്; കണ്ണൂരും അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല; പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല

Kerala
  •  13 hours ago
No Image

ഡോളറിന് 100 രൂപയായാൽ എന്താണ്? അതൊരു വെറും സംഖ്യ മാത്രം"; ആശങ്കകൾ തള്ളി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക

National
  •  14 hours ago
No Image

ഹോർമുസ് തടസ്സപ്പെട്ടാൽ ലോകം ഇരുട്ടിലാകും: കളി മാറ്റാൻ ഗൾഫിന്റെ വമ്പൻ 'പ്ലാൻ ബി'; രക്ഷകനാകാൻ യുഎഇ

uae
  •  14 hours ago
No Image

'നല്ല രാഷ്ട്രീയം തിരയുന്ന ഒരു സാധാരണക്കാരന്‍'; ബിജെപി വിട്ടതിന് പിന്നാലെ എക്‌സ് ബയോ തിരുത്തി കെ അണ്ണാമലൈ 

National
  •  14 hours ago
No Image

കനത്ത മഴ; കോഴിക്കോട് വിലങ്ങാട് മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി, ജനങ്ങളെ അടിയന്തരമായി മാറ്റാൻ കളക്ടറുടെ ഉത്തരവ്

Kerala
  •  14 hours ago