HOME
DETAILS

'നല്ല രാഷ്ട്രീയം തിരയുന്ന ഒരു സാധാരണക്കാരന്‍'; ബിജെപി വിട്ടതിന് പിന്നാലെ എക്‌സ് ബയോ തിരുത്തി കെ അണ്ണാമലൈ 

  
June 05, 2026 | 2:48 PM

k annamalai changed x bio after quitting bjp in tamilnadu

ചെന്നൈ: ബിജെപി വിട്ടതിന് പിന്നാലെ എക്‌സ് ബയോ തിരുത്തി കെ അണ്ണാമലൈ. 'നല്ല രാഷ്ട്രീയത്തെ തിരയുന്ന ഒരു സാധാരണക്കാരന്‍' എന്നതാണ് പുതിയ ബയോ. മുന്‍പ് ബിജെപിയില്‍ ആയിരുന്ന കാലത്ത് ബിജെപി കാര്യകര്‍ത്താ എന്നായിരുന്നു അണ്ണാമലൈയുടെ എക്‌സ് ബയോ. കഴിഞ്ഞ ദിവസം ഔദ്യോഗികമായി ബിജെപിയുമായി പിരിഞ്ഞതിന് ശേഷമാണ് പുതിയ ബയോ പ്രത്യക്ഷപ്പെട്ടത്. 

തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന കെ അണ്ണാമലൈ പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ക്കൊടുവിലാണ് സ്വന്തം വഴി തിരഞ്ഞെടുത്തത്. ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അണ്ണാമലൈ തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. 

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജനകീയമായ അജണ്ടയുമായി പുതിയ രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കുമെന്ന് ബിജെപി വിട്ടതിന് പിന്നാലെ അണ്ണാമലൈ പറഞ്ഞിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സജീവമായി ഇടപെടുമെന്നും, ഒരു സാധാരണക്കാരന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി വിട്ടതോടെ തന്റെ പൊതുജീവിതത്തിന്റെയും രാഷ്ട്രീയ യാത്രയുടെയും അടുത്ത ഘട്ടത്തിനാണ് തുടക്കമാകുന്നതെന്നും പുതിയ രാഷ്ട്രീയ മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ അണിനിരക്കണമെന്നും അണ്ണാമലൈ ജനങ്ങളോട് ആഹ്വാനം ചെയ്തു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 കോഴിക്കോട് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പിന്നില്‍ ഓപ്പറേഷന്‍ തൂഫാനിലെ വൈരാഗ്യമെന്ന് സംശയം

Kerala
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍: വിജയാഘോഷം സമാധാനപരമാകണം; നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി, മുന്നറിയിപ്പുമായി കൊച്ചി സിറ്റി പൊലിസ്

Kerala
  •  2 days ago
No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; യുഎഇയിലും ആഗോളതലത്തിലും മെറ്റാ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായി

uae
  •  2 days ago
No Image

ബംഗളൂരുവില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കല്‍; കര്‍ണാടക മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍

National
  •  2 days ago
No Image

ലഹരിമുക്തിക്ക് ഡിജിറ്റൽ കൈത്താങ്ങുമായി ദുബൈ പൊലിസ്; 'മസാർ വെൽനസ്' പ്ലാറ്റ്‌ഫോം പുറത്തിറക്കി

uae
  •  2 days ago
No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  2 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  2 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  2 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  2 days ago