HOME
DETAILS

കള്ളപ്പണ മാഫിയക്കെതിരെ കടുത്ത നടപടി; യുഎഇയിൽ കഴിഞ്ഞ വർഷം മാത്രം കണ്ടുകെട്ടിയത് 4.23 ബില്യൺ ദിർഹം

  
June 05, 2026 | 2:01 PM

uae seizes dh423 billion in crackdown on money laundering networks

അബുദബി: കള്ളപ്പണ മാഫിയക്കെതിരെ കടുത്ത നടപടികളുമായി യുഎഇ. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്‌ക്കെതിരായ ദേശീയ സമിതി പുറത്തുവിട്ട 2025-ലെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. രാജ്യത്തിന്റെ ശക്തമായ നിയമ പരിഷ്കാരങ്ങളുടെ ഫലമായി 4.23 ബില്യൺ ദിർഹമാണ് (ഏകദേശം 9,600 കോടിയിലധികം ഇന്ത്യൻ രൂപ) യുഎഇ അധികൃതർ ഒറ്റവർഷം കൊണ്ട് കണ്ടുകെട്ടിയത്.

ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും കോടികളുടെ പിഴ

സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് മാത്രമല്ല, അവർക്ക് കൂട്ടുനിൽക്കുന്ന സ്ഥാപനങ്ങൾക്കും യുഎഇ കൃത്യമായ പണി നൽകിയിട്ടുണ്ട്.

ധനകാര്യ സ്ഥാപനങ്ങൾക്ക് വിനയായി പരിശോധന: ബാങ്കുകളിലും വെർച്വൽ അസറ്റ് സേവന ദാതാക്കളിലും (VASP) നടത്തിയ 781 പരിശോധനകളിലൂടെ 384 ദശലക്ഷം ദിർഹം പിഴ ചുമത്തി.

മറ്റ് ബിസിനസ് മേഖലകൾക്കും പിടിവീണു: നോൺ-ഫിനാൻഷ്യൽ ബിസിനസുകളിലും പ്രൊഫഷണലുകളിലും (DNFBPs) 8,900 പരിശോധനകൾ നടത്തി 160.33 ദശലക്ഷം ദിർഹം പിഴ ഈടാക്കി.

സംശയാസ്പദമായ ഇടപാടുകൾ: മുൻ വർഷങ്ങളെ അപേക്ഷിച്ച് സംശയാസ്പദമായ ഇടപാട് റിപ്പോർട്ടുകൾ (STRs) 28% വർദ്ധിച്ച് 80,000 എണ്ണമായി. ഇതിൽ 82 ശതമാനവും ബാങ്കുകൾ വഴിയുള്ളവയായിരുന്നു.

അന്താരാഷ്ട്ര സഹകരണം: വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുറ്റവാളികളെ കൈമാറാനുള്ള അഭ്യർത്ഥനകളിൽ 25.3% വർദ്ധനവുണ്ടായി (ആകെ 559 അഭ്യർത്ഥനകൾ).

തീവ്രവാദ ധനസഹായം: തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ട 56 പുതിയ അന്വേഷണങ്ങൾ ആരംഭിക്കുകയും 256 സംശയാസ്പദമായ റിപ്പോർട്ടുകൾ കണ്ടെത്തുകയും ചെയ്തു.

"വെല്ലുവിളികൾ മുൻകൂട്ടി കാണാനും സാമ്പത്തിക കുറ്റകൃത്യങ്ങളെ ഫലപ്രദമായി ചെറുക്കാനും കഴിവുള്ള ശക്തമായ മേൽനോട്ട ചട്ടക്കൂടാണ് യുഎഇയിലുള്ളത്. പുതിയ നിയമം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം കൂടുതൽ വർദ്ധിപ്പിച്ചു." യുഎഇ സെൻട്രൽ ബാങ്ക് ഗവർണറായ  ഖാലിദ് മുഹമ്മദ് ബാലാമ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (FATF) മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് യുഎഇ ഈ നേട്ടം കൈവരിച്ചത്. വരും വർഷങ്ങളിൽ കൂടുതൽ സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പൂർണ്ണമായി ഇല്ലാതാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

The UAE intensified its fight against money laundering, seizing Dh4.23 billion in illicit assets last year as authorities strengthened enforcement measures against financial crimes and illegal networks.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  3 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  3 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  3 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  3 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  3 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  3 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  3 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  3 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago