HOME
DETAILS

'നെതന്യാഹു ആധുനിക കാലത്തെ ഹിറ്റ്‌ലര്‍, രക്തക്കൊതിയന്‍'  രൂക്ഷ വിമര്‍ശനവുമായി ഉര്‍ദുഗാന്‍; ഇസ്‌റാഈലില്‍ സൈനിക ഇടപെടലിന് മടിക്കില്ലെന്ന് മുന്നറിയിപ്പ് 

  
Web Desk
April 13, 2026 | 9:47 AM

erdogan slams netanyahu warns of possible military action against israel

അങ്കാറ: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ആധുനിക കാലത്തെ ഹിറ്റ്‌ലര്‍ ആണ് നെതന്യാഹുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രക്തത്തോടുള്ള ആര്‍ത്തിയും വിദ്വേഷവും കൊണ്ട് അന്ധനായിരിക്കുകയാണ് നെതന്യാഹുവെന്നും അദ്ദേഹം തുറന്നടിച്ചു. പാകിസ്താനില്‍ നടന്ന യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്‌റാഈലില്‍ സൈനിക നടപടിക്ക് തങ്ങള്‍ മടിക്കില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. തുര്‍ക്കിയില്‍ നടന്ന രാഷ്ട്രീയ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ പ്രതികരണം.

ഇസ്‌റാഈലിനെ നിലക്ക് നിര്‍ത്താന്‍ തുര്‍ക്കിക്ക് സാധിക്കും. പാകിസ്താന്‍ മധ്യസ്ഥത വഹിച്ചില്ലായിരുന്നെങ്കില്‍ തുര്‍ക്കി ഇസ്‌റാഈലിനെ നിലക്കുനിര്‍ത്തിയേനെ-ഉര്‍ദുഗാന്‍ പറഞ്ഞു. 

'വെടിനിര്‍ത്തല്‍ ദിവസം, ഇസ്‌റാഈല്‍ നൂറുകണക്കിന് നിരപരാധികളായ ലെബനീസ് ജനതയെ കൊന്നു. നെതന്യാഹു രക്തത്താലും വിദ്വേഷത്താലും അന്ധനാണ്. യു.എസും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ പാകിസ്ഥാന്‍ മധ്യസ്ഥത വഹിച്ചിരുന്നില്ലെങ്കില്‍, ഇസ്‌റാഈലിന് അതിന്റെ സ്ഥാനം ഞങ്ങള്‍ കാണിച്ചുകൊടുക്കുമായിരുന്നു,'- ഉര്‍ദുഗാന്‍ പറഞ്ഞു. 

'ലിബിയയിലും കരാബാക്കിലും പ്രവേശിച്ചതു പോലെ ഇസ്‌റാഈലിലും നമുക്ക് കടന്നുചെല്ലാം. അത് ചെയ്യാതിരിക്കാന്‍ ഒരു കാരണവുമില്ല. ഇത്തരമൊരു നീക്കത്തിന് രാജ്യത്തിന്റെ കരുത്തും ഐക്യവും അനിവാര്യമാണ്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാന കരാറുകള്‍ അട്ടിമറിക്കുന്ന ഇസ്‌റാഈലിന്റെ നയങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നും തുര്‍ക്കിയ ആവശ്യപ്പെട്ടു.

എന്നാല്‍, ഉര്‍ദുഗാന്റെ പ്രസ്താവനക്കെതിരെ കടുത്ത ഭാഷയിലാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു പ്രതികരിച്ചത്. സ്വന്തം രാജ്യത്തെ കുര്‍ദ് വംശജരെ കൂട്ടക്കൊല ചെയ്യുന്ന ഉര്‍ദുഗാന്‍ തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഇറാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തെ ഇസ്‌റാഈല്‍ തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു. പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും തുര്‍ക്കിയക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇസ്‌ലാമാബാദില്‍ നടന്ന 21 മണിക്കൂര്‍ നീണ്ട യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍  ഫലപ്രദമായ തീരുമാനങ്ങളൊന്നുമില്ലാതെ പിരിയുകയായിരുന്നു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും ഇറാന്‍ പ്രതിനിധികളും തമ്മിലായിരുന്നു ചര്‍ച്ച.

Recep Tayyip Erdoğan launched a sharp attack on Benjamin Netanyahu, comparing him to Adolf Hitler and accusing him of extreme aggression.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോളിയാടി സ്കൂളിലെ കിണറ്റിൽ മാരക ബാക്ടീരിയകൾ; ഷിഗെല്ല രണ്ടാം ഘട്ടത്തിലേക്ക്? 5 കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 502 പേർക്ക് ലക്ഷണം

Kerala
  •  6 hours ago
No Image

ക്യാപ്റ്റനെ അടിച്ചുപുറത്താക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്! പകരം ടീമിനെ നയിക്കാൻ സൂപ്പർ താരം തിരിച്ചെത്തുന്നു

Cricket
  •  6 hours ago
No Image

തീരുമാനം വൈകിയാൽ വലിയ വില നൽകേണ്ടിവരും; ഇറാന് ട്രംപിന്റെ കനത്ത താക്കീത്; ധാരണ ലക്ഷ്യമിട്ട് ഖത്തർ സംഘം ടെഹ്റാനിൽ

International
  •  7 hours ago
No Image

ടെസ്റ്റ് റാങ്കിംഗിൽ കൊടുങ്കാറ്റ്! റൂട്ടിന്റെ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് പുതിയ രാജാവ്; ഇന്ത്യൻ ആരാധകർക്ക് ഇരട്ടി മധുരം!

Cricket
  •  8 hours ago
No Image

'രാത്രിയിൽ ഫോൺ ഓഫാക്കാതെ കാത്തിരിക്കണം, ആഭ്യന്തര വകുപ്പ് ഭരണം എളുപ്പമല്ലെന്ന്' മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  8 hours ago
No Image

യുഎഇയിലെ ഫെഡറൽ ജോലികൾ 100% സ്വദേശിവൽക്കരിക്കാൻ കഴിയില്ല; കാരണം വ്യക്തമാക്കി ധനകാര്യ സഹമന്ത്രി

uae
  •  8 hours ago
No Image

പാക് അധിനിവേശ കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; 21 പാകിസ്താന്‍ സൈനികര്‍ മരിച്ചു

International
  •  8 hours ago
No Image

എംബാപ്പെയ്ക്ക് മുന്നിൽ വീണത് ഇതിഹാസങ്ങളായ പെലെയും,സിദാനും; ആർക്കെങ്കിലും തകർക്കാനാകുമോ 2022ൽ കുറിച്ച ആ അദ്ഭുത ചരിത്രം!

Football
  •  8 hours ago
No Image

ശക്തമായ മഴ തുടരും;  നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  8 hours ago
No Image

ഫിഫ ലോകകപ്പ് 2026; കളി കാണാൻ യുഎഇയിൽ നിന്നുള്ള ഫുട്ബോൾ പ്രേമികൾ ചിലവഴിക്കുന്നത് 1.65 ലക്ഷം ദിർഹം വരെ, ഇതാ കണക്കുകൾ

uae
  •  9 hours ago