HOME
DETAILS

ഗള്‍ഫ് സംഘര്‍ഷം: സഊദി, ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ഫോണില്‍ ചര്‍ച്ച നടത്തി

  
April 14, 2026 | 2:33 AM

Saudi Iranian foreign ministers discuss over phone

റിയാദ്: സഊദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഫോണില്‍ ചര്‍ച്ച നടത്തി. യു.എസ് - ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷമുള്ള പുതിയ സംഭവവികാസങ്ങള്‍ ഇരുവരും വിലയിരുത്തി.
വാഷിംഗ്ടണും തെഹ്‌റാനും തമ്മില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ അടുത്തിടെ നടന്ന ചര്‍ച്ചകളും മേഖലയിലെ മറ്റു വിഷയങ്ങളും ഫോണ്‍ സംഭാഷണത്തില്‍ കടന്നുവന്നതായി സഊദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഫോണ്‍ സംഭാഷണം നടന്ന കാര്യം ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. 
അതേസമയം, സഊദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജര്‍റാഹ് ജാബിര്‍ അല്‍ അഹ്മദ് അസ്സബാഹുമായും ഫോണില്‍ സംസാരിച്ചു. മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യുകയും വിഷയങ്ങളില്‍ പരസ്പരം കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും ചെയ്തു.
നിലവിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ശനിയാഴ്ച ഇസ്‌ലാമാബാദില്‍ വെച്ചാണ് അമേരിക്കയും ഇറാനും നേരിട്ട് ചര്‍ച്ച നടത്തിയത്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്‌റാഈലും സംയുക്തമായി ഇറാനില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷമായത്. ഇതിന് തിരിച്ചടിയായി ഇസ്‌റാഈല്‍, ഇറാഖ്, ജോര്‍ദാന്‍ എന്നിവിടങ്ങള്‍ക്കും യു.എസ് സൈനിക കേന്ദ്രങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ പ്രത്യാക്രമണം നടത്തിയിരുന്നു. എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇസ്‌ലാമാബാദില്‍ നടന്ന ചര്‍ച്ചകള്‍ തീരുമാനവുമില്ലാതെ അവസാനിക്കുകയായിരുന്നു.

Summary: Saudi Minister of Foreign Affairs Prince Faisal bin Farhan received  a phone call from Iranian Minister of Foreign Affairs Abbas Araghchi. During the call, they discussed the latest developments following the peace negotiations between Iran and the United States of America. And Saudi Minister of Foreign Affairs Prince Faisal bin Farhan received on Monday a phone call from Kuwait’s Minister of Foreign Affairs Sheikh Jarrah Jaber Al-Ahmad Al-Sabah.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാപ്പ് അര്‍ഹിക്കാത്ത കുറ്റം; കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം; ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala
  •  5 hours ago
No Image

ട്രംപിനെതിരായ വീഡിയോ; ഇറാന്‍ അനുകൂല ചാനല്‍ നീക്കം ചെയ്ത് യുട്യൂബ്

International
  •  5 hours ago
No Image

ജമ്മു കശ്മീരിൽ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിനെ കാണാതായി

National
  •  5 hours ago
No Image

കർഷകർ പ്രതിസന്ധിയിൽ; ഈ വർഷം കാലവർഷം കുറയും, എൽ നിനോ വില്ലനായേക്കുമെന്ന് ഐഎംഡി പ്രവചനം

National
  •  6 hours ago
No Image

സച്ചിനെ വീഴ്താനോരുങ്ങി ഇന്ത്യയുടെ വിസ്മയ ബാലൻ; ഇന്ത്യൻ കുപ്പായത്തിൽ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം ഉടൻ!

Cricket
  •  6 hours ago
No Image

തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അഗ്നിബാധ; തീ പടര്‍ന്നത് മരുന്നുകള്‍ സൂക്ഷിച്ച ഗോഡൗണില്‍, ആളുകളെ മാറ്റി

Kerala
  •  6 hours ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ മദ്യപിച്ച് ബഹളം; പ്രൊബേഷനറി എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  7 hours ago
No Image

ആശാ ഭോസ്‌ലെക്ക് ആദരമർപ്പിച്ചു; പാകിസ്താൻ ചാനലിന് 'പണി' കിട്ടി! ഇന്ത്യൻ ഗാനങ്ങൾ കാണിച്ചതിന് നോട്ടീസ്

International
  •  7 hours ago
No Image

ഹോര്‍മുസില്‍ ഉപരോധം തുടരുന്നു; യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു, വീണ്ടും യുദ്ധഭീതി, ചര്‍ച്ചക്ക് തയ്യാറെന്ന് ഇറാന്‍ അറിയിച്ചതായി ട്രംപിന്റെ അവകാശ വാദം

International
  •  7 hours ago
No Image

ഐഫോണ്‍ ഫോള്‍ഡ് ചിത്രങ്ങള്‍ ചോര്‍ന്നു; ലോഞ്ചിങ് സെപ്റ്റംബറില്‍

uae
  •  7 hours ago