HOME
DETAILS

വിജയ പ്രതീക്ഷ നഷ്ടപ്പെട്ട് ബി.ജെ.പി; എഫ്.സി.ആർ.എയും പാർട്ടിക്കകത്തെ അതൃപ്തിയും തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ

  
April 15, 2026 | 3:06 AM

bjp assesses fcra will backfire

തിരുവനന്തപുരം, കൊച്ചി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വിദേശസംഭാവന നിയന്ത്രണഭേദഗതി ബിൽ(എഫ്.സി.ആർ.എ ) തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ബി.ജെ.പി കോർകമ്മിറ്റി വിലയിരുത്തൽ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോൾ നിലപാട് വ്യക്തമാക്കിയെങ്കിലും സഭാ നേതൃത്വത്തിന്റെ ആശങ്ക മാറിയില്ല. ഇക്കാര്യം യു.ഡി.എഫും എൽ.ഡി.എഫും രാഷ്ട്രീയമായി പ്രചാരണ ആയുധമാക്കിയത് സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ.
സഭകൾക്കും ബിഷപ്പുമാർക്കുമെതിരേ തിരിഞ്ഞ  പി.സി ജോർജിന്റെയും മകൻ ഷോൺ ജോർജിന്റെയും നടപടികൾക്കെതിരേയും കോർകമ്മിറ്റിയിൽ രൂക്ഷവിമർശനമുണ്ടായി. ശോഭാ സുരേന്ദ്രനെതിരേയും കടുത്ത വിമര്‍ശനം യോഗത്തിലുണ്ടായി.
 തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന സാഹചര്യം പെട്ടെന്ന് മാറിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച സീറ്റുകൾ കിട്ടില്ലെന്നുമുള്ള ആശങ്കയും നേതൃത്വത്തിനുണ്ട്. എ പ്ലസ് കാറ്റഗറിയിൽ ബി.ജെ.പി ഉൾപ്പെടുത്തിയ മണ്ഡലങ്ങളിൽ തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തൽ.
 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നിലെത്തിയ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ ഉൾപ്പെടെ 30 സീറ്റുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണപരിപാടികൾക്കാണ് രൂപം നൽകിയത്. പത്ത് സീറ്റുകളിൽ ജയിക്കുമെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് സംസ്ഥാന നേതൃത്വം നൽകിയ ഉറപ്പ്.  എന്നാൽ അത് മൂന്നിലേക്ക് ചുരുങ്ങുകയും അതിൽ തന്നെ കടുത്ത മത്സരമാണെന്ന വിലയിരുത്തലിൽ എത്തിച്ചേരുകയും ചെയ്തു. ജയസാധ്യതാ ലിസ്റ്റിൽ നിന്ന് പാലക്കാടും വട്ടിയൂർക്കാവും ഒഴിവാക്കപ്പെട്ടു.  ആറന്മുള, കാട്ടക്കട മണ്ഡലങ്ങളിലും പ്രതീക്ഷ മങ്ങി. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ മാത്രമാണ്  വിജയപ്രതീക്ഷ ശേഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെഡ് ഡെവിൾസിന്റെ തകർന്നടിഞ്ഞ സിംഹാസനത്തിന് ഒടുവിൽ പുതിയ അവകാശി; യുണൈറ്റഡിൽ ഇനി കാരിക്ക് യു​ഗം; In-Depth Story

Football
  •  8 days ago
No Image

ബലിപെരുന്നാൾ; അബുദബിയിൽ സൗജന്യ പാർക്കിംഗും ടോൾ ഇളവുകളും പ്രഖ്യാപിച്ചു

uae
  •  8 days ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തമാസം; ബിജെപിക്ക് സീറ്റ് കുറയും, നേട്ടമുണ്ടാക്കാൻ കോൺഗ്രസ്, ടിവികെ അക്കൗണ്ട് തുറന്നേക്കും

National
  •  8 days ago
No Image

ദുബൈ കാണണമെന്ന സ്വപ്നം സഫലമായി; കെനിയൻ ബാലന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി ശൈഖ് ഹംദാൻ

uae
  •  8 days ago
No Image

ലോക ഫുട്ബോളിലെ രാജാവ്: ഒന്നും രണ്ടുമല്ല, കീഴടക്കിയത് നാല് രാജ്യങ്ങൾ; ചരിത്ര റെക്കോർഡുമായി റൊണാൾഡോ

Football
  •  8 days ago
No Image

സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി: കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി മുടങ്ങും

Kerala
  •  8 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത വർഷം സ്കൂൾ ഫീസ് വർധനവില്ല; 1.5 ബില്യൺ ദിർഹത്തിന്റെ പാക്കേജുമായി അധികൃതർ

uae
  •  8 days ago
No Image

'ലൈഫ് മിഷൻ പിരിച്ചുവിട്ടാൽ ശക്തമായ പ്രക്ഷോഭം'; സതീശൻ സർക്കാരിന് സിപിഎം മുന്നറിയിപ്പ്

Kerala
  •  8 days ago
No Image

'ടി.പി വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചിട്ടില്ല': വാര്‍ത്ത വാസ്തവിരുദ്ധമെന്ന് കെ.കെ രമ 

Kerala
  •  8 days ago
No Image

ഒരു ദിവസത്തെ അലവൻസ് വെറും 335 രൂപ; ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്താൻ ടീമിൽ വൻ പ്രതിസന്ധി!

latest
  •  8 days ago