HOME
DETAILS

ഈ പ്രതിസന്ധി യു.എ.ഇ മറികടക്കും, ചിന്തിക്കാവുന്നതിലും വേഗത്തില്‍ രാജ്യം ശക്തമായി കരകയറും: ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍

  
April 15, 2026 | 4:19 AM

UAE Will Overcome Current Crisis Faster Than Expected Indian Consul General

ദുബൈ: യു.എ.ഇ നിലവിലെ സാഹചര്യത്തില്‍ നിന്ന് ശക്തമായി കരകയറുമെന്ന് ദുബൈ, നോര്‍ത്തേണ്‍ എമിറേറ്റ്‌സിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍. ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍ തിരിച്ചുവരാന്‍ കഴിയുമെന്ന് രാജ്യം പല തവണ തെളിയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ദുബൈ ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് പ്രതികൂല സാഹചര്യങ്ങള്‍ പുതിയതല്ല. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും കോവിഡ്19 മഹാമാരിയും ധൈര്യപൂര്‍വം നേരിട്ട് എല്ലാ പ്രതിസന്ധികളില്‍ നിന്നും ശക്തമായി തിരിച്ചുവന്നു. ഇത്തവണയും ഒരാള്‍ക്ക് ചിന്തിക്കാവുന്നതിലും വേഗത്തില്‍ രാജ്യം നിലവിലെ സാഹചര്യത്തില്‍ നിന്ന് കരകയറും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ അനിശ്ചിതത്വത്തെ മറികടക്കാനും അവരെ അതിന്റെ വികസനത്തിന്റെ ഭാഗമാക്കാനും യു.എ.ഇക്ക് കഴിവുണ്ട്. ഇന്ത്യ യു.എ.ഇയുടെ അവിഭാജ്യ ഘടകമാണ്. രാജ്യത്തെ പ്രവാസികളില്‍ 40 ശതമാനത്തോളം ഇന്ത്യക്കാരാണ്. അവര്‍ ഈ രാജ്യത്തെ തങ്ങളുടെ വീടായി കണക്കാക്കുന്നു. അതുകൊണ്ടാണ് സംഘര്‍ഷത്തിനിടയിലും യു.എ.ഇക്ക് ഒപ്പം നില്‍ക്കുന്ന ചുരുക്കം ചില സമൂഹങ്ങളില്‍ ഒന്നായി അവര്‍ തുടരുന്നതെന്നും സി.ജി അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 28ന് സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ എംബസിയും പ്രവാസി ഇന്ത്യന്‍ സമൂഹത്തിന് പിന്തുണയുമായി കൂടെ നിന്നു. സമൂഹവുമായി ഇടപഴകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചപ്പോള്‍ ആദ്യ മനസ്സില്‍ വന്നത് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായിരുന്നു. അവര്‍ക്ക് സാഹചര്യങ്ങളെ കുറിച്ച് മികച്ച ധാരണയുണ്ട്. നിങ്ങള്‍ നല്‍കിയ വിലപ്പെട്ട നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ സാധിച്ചു. പ്രതിസന്ധികളില്‍ എങ്ങനെ രക്ഷപ്പെടാമെന്ന് അറിയുന്നത് അക്കൗണ്ടിങ് പ്രൊഫഷണലുകള്‍ക്കാണ് കോണ്‍സല്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ 500 ലധികം അക്കൗണ്ടിങ് പ്രൊഫഷണലുകള്‍ സംബന്ധിച്ചു. ദുബൈ ചാപ്റ്ററിന്റെ 20262027 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. റിഷി ചൗളയാണ് പുതിയ ചെയര്‍മാന്‍. വൈസ് ചെയര്‍മാനായി അമിത് ഖൈതാനും സെക്രട്ടറിയായി ആഷ്‌ന മുല്‍ഗോന്‍കറും ട്രഷററായി സഞ്ജയ് ഗഗാറാണിയും തെരഞ്ഞെടുക്കപ്പെട്ടു.

3,200ലധികം അംഗങ്ങളുള്ള ദുബൈ ചാപ്റ്റര്‍ യു.എ.ഇയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പാണ്. 1,550ലധികം ബഹുരാഷ്ട്ര കമ്പനികളെയും മറ്റ് കമ്പനികളെയും പ്രതിനിധീകരിക്കുന്നവരാണിവര്‍. 1982ല്‍ സ്ഥാപിതമായ ഐ.സി.എ.ഐയുടെ 54 വിദേശ ചാപ്റ്ററുകളില്‍ ഒന്നാണ്. ഏറ്റവും വലുതും സജീവവുമായ ചാപ്റ്റര്‍ കൂടിയാണിത്.

English Summary: Indian Consul General Satish Kumar Sivan expressed strong confidence that the UAE will rapidly recover from its current crisis, bouncing back faster than anyone expects. Speaking at the annual conference of the Institute of Chartered Accountants of India (ICAI) local chapter, he highlighted the UAE's proven resilience during previous challenges, such as the 2008 global financial crisis and the COVID-19 pandemic.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  6 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  6 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  6 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  6 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  6 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  6 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  6 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  6 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  6 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  6 days ago