HOME
DETAILS

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം: സംഘ്പരിവാർ പ്രവർത്തകൻ അറസ്റ്റിൽ

  
April 17, 2026 | 6:46 AM

Hate speech via social media Sangh Parivar worker arrested

മംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച കേസിൽ സംഘ്പരിവാർ പ്രവർത്തകൻ പുനീത് കെരേഹള്ളി പിടിയിൽ. ബെൽത്തങ്ങാടി പൊലിസാണ് ഇയാളെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ പലതവണ നോട്ടീസ് നൽകിയിട്ടും സഹകരിക്കാതിരുന്നതിനെത്തുടർന്നാണ് കോടതി വാറണ്ട് പ്രകാരം നടപടി സ്വീകരിച്ചത്.

ബെൽത്തങ്ങാടി കസ്ബ സ്വദേശി ജോറാം ബർബോസ 2025 ഓഗസ്റ്റ് ഏഴിന് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമുദായിക സൗഹാർദ്ദം തകർക്കുന്ന രീതിയിൽ പ്രകോപനപരമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.

കേസ് എടുത്തതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ പുനീതിന് നിരവധി തവണ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇയാൾ ഇത് അവഗണിക്കുകയായിരുന്നു.

പ്രതി സഹകരിക്കാതിരുന്നതോടെ ബെൽത്തങ്ങാടി കോടതിയിൽ നിന്ന് പൊലിസ് അറസ്റ്റ് വാറണ്ട് സമ്പാദിച്ചു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി ബെൽത്തങ്ങാടിയിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് ക്രമസമാധാന നില ഉറപ്പുവരുത്താൻ പൊലിസ് ജാഗ്രത തുടരുകയാണ്.

 

A Sangh Parivar activist, Puneet Kerehalli, was arrested in Bengaluru by the Belthangady police for allegedly spreading hate speech on social media. The arrest followed his repeated failure to appear for questioning regarding a complaint filed in August 2025. Authorities took action after obtaining a court warrant to investigate his role in sharing provocative content aimed at inciting communal tension.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  13 days ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  13 days ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  13 days ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  13 days ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  13 days ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  13 days ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  13 days ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  13 days ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  13 days ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  13 days ago