HOME
DETAILS

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

  
April 17, 2026 | 2:38 PM

historic win for opposition as womens reservation bill amendment fails in lok sabha first defeat for modi govt in 12 years

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ഭരണകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടികളിലൊന്നിന് രാജ്യം സാക്ഷ്യം വഹിച്ചു. വിവാദമായ വനിതാ സംവരണ ബിൽ ഭേദഗതി മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ലോക്സഭയിൽ പരാജയപ്പെട്ടു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിലകൊണ്ട വോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി 278 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷം 211 വോട്ടുകൾ ബില്ലിനെതിരെ രേഖപ്പെടുത്തി.

കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടയിൽ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ പാർലമെന്റിന്റെ അധോസഭയിൽ വോട്ടെടുപ്പിലൂടെ തള്ളപ്പെടുന്നത് ഇതാദ്യമായാണ്.

പരാജയത്തിന് പിന്നിലെ 'മണ്ഡല പുനർനിർണയം'

വനിതാ സംവരണത്തെ തത്വത്തിൽ അനുകൂലിക്കുമ്പോഴും, മണ്ഡല പുനർനിർണയവുമായി (Delimitation) ബില്ലിനെ ബന്ധിപ്പിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.മണ്ഡല പുനർനിർണയത്തിന് ശേഷം മാത്രം സംവരണം നടപ്പിലാക്കിയാൽ മതിയെന്ന സർക്കാർ നിലപാട് രാജ്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.നിലവിലുള്ള 543 സീറ്റുകളിൽ എന്തുകൊണ്ട് ഉടൻ സംവരണം നടപ്പിലാക്കിക്കൂടാ എന്ന ചോദ്യമാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയത്.

തിരിച്ചടി രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി

ബിൽ പരാജയപ്പെടുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും അത് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. ബിൽ വോട്ടിനിട്ട് തള്ളിപ്പൊകുന്നത് വഴി 'സ്ത്രീ വിരുദ്ധ പ്രതിപക്ഷം' എന്ന ലേബൽ പ്രതിപക്ഷത്തിന് മേൽ അടിച്ചേൽപ്പിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനെതിരെ രാജ്യവ്യാപകമായി വൻ പ്രചാരണം നടത്താനാണ് ബിജെപി നീക്കം.

പ്രതിപക്ഷത്തിന്റെ പ്രത്യാക്രമണം

അതേസമയം, ഇതൊരു ചരിത്ര വിജയമായാണ് ഇന്ത്യ (INDIA) മുന്നണി കാണുന്നത്. തങ്ങൾ സ്ത്രീ സംവരണത്തിന് എതിരല്ലെന്നും എന്നാൽ സംവരണം വൈകിപ്പിക്കാനുള്ള ബിജെപിയുടെ ചതിക്കുഴിയാണ് വോട്ടിംഗിലൂടെ തകർത്തതെന്നും പ്രതിപക്ഷം വാദിക്കുന്നു. ഒബിസി, ദളിത് വിഭാഗങ്ങൾക്ക് ഉപസംവരണം നൽകാതെ ബിൽ അംഗീകരിക്കില്ലെന്ന നിലപാടിലും പ്രതിപക്ഷം ഉറച്ചുനിന്നു.

ഭരണ-പ്രതിപക്ഷ ഭേദമന്യേ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ വോട്ടെടുപ്പ് ഫലം പ്രധാന പ്രചാരണ വിഷയമായി മാറും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെഡ് ഡെവിൾസിന്റെ തകർന്നടിഞ്ഞ സിംഹാസനത്തിന് ഒടുവിൽ പുതിയ അവകാശി; യുണൈറ്റഡിൽ ഇനി കാരിക്ക് യു​ഗം; In-Depth Story

Football
  •  11 days ago
No Image

ബലിപെരുന്നാൾ; അബുദബിയിൽ സൗജന്യ പാർക്കിംഗും ടോൾ ഇളവുകളും പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തമാസം; ബിജെപിക്ക് സീറ്റ് കുറയും, നേട്ടമുണ്ടാക്കാൻ കോൺഗ്രസ്, ടിവികെ അക്കൗണ്ട് തുറന്നേക്കും

National
  •  11 days ago
No Image

ദുബൈ കാണണമെന്ന സ്വപ്നം സഫലമായി; കെനിയൻ ബാലന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി ശൈഖ് ഹംദാൻ

uae
  •  11 days ago
No Image

ലോക ഫുട്ബോളിലെ രാജാവ്: ഒന്നും രണ്ടുമല്ല, കീഴടക്കിയത് നാല് രാജ്യങ്ങൾ; ചരിത്ര റെക്കോർഡുമായി റൊണാൾഡോ

Football
  •  11 days ago
No Image

സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി: കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി മുടങ്ങും

Kerala
  •  11 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത വർഷം സ്കൂൾ ഫീസ് വർധനവില്ല; 1.5 ബില്യൺ ദിർഹത്തിന്റെ പാക്കേജുമായി അധികൃതർ

uae
  •  11 days ago
No Image

'ലൈഫ് മിഷൻ പിരിച്ചുവിട്ടാൽ ശക്തമായ പ്രക്ഷോഭം'; സതീശൻ സർക്കാരിന് സിപിഎം മുന്നറിയിപ്പ്

Kerala
  •  11 days ago
No Image

'ടി.പി വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചിട്ടില്ല': വാര്‍ത്ത വാസ്തവിരുദ്ധമെന്ന് കെ.കെ രമ 

Kerala
  •  11 days ago
No Image

ഒരു ദിവസത്തെ അലവൻസ് വെറും 335 രൂപ; ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്താൻ ടീമിൽ വൻ പ്രതിസന്ധി!

latest
  •  11 days ago