HOME
DETAILS

വാല്‍പ്പാറ ദുരന്തം: വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കും, സമഗ്രമായ അന്വേഷണം നടത്തുമെന്നും വി ശിവന്‍കുട്ടി

  
April 18, 2026 | 5:49 AM

valparai-tragedy-student-counselling-investigation-v-sivankutty

മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അധ്യാപകര്‍ നഷ്ടപ്പെട്ട കുട്ടികളുടെ മാനസികപ്രയാസം മാറ്റാന്‍ ആവശ്യമെങ്കില്‍ കൗണ്‍സിലിങ് സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വാല്‍പ്പാറയില്‍ ടെംബോ ട്രാവലര്‍ മറിഞ്ഞ് മരിച്ചവര്‍ക്ക് പാങ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി അന്തിമോപചാരമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

'സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് ആവശ്യമായ അധ്യാപകരേയും ജീവനക്കാരെയും നിയമിക്കും. എം.എല്‍.എ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ സമഗ്ര അന്വേഷണം നടത്തും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിക്കാനുള്ള ജാഗ്രത നമുക്ക് ഒരുമിച്ച് പുലര്‍ത്താം. ചികിത്സയിലുള്ളവര്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു നല്‍കും. മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയില്‍ നിന്ന് പരമാവധി സഹായം നല്‍കും''- മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ടാണ് തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്ക് സമീപം കേരള അതിര്‍ത്തിയായ വാല്‍പ്പാറയില്‍ മലയാളികളായ വിനോദയാത്രാ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അപകടത്തില്‍ പെട്ടത്. ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ അധ്യാപകരും കുടുംബവുമാണ് അപകടത്തില്‍പെട്ടത്. സ്‌കൂളിലെ അഞ്ച് സ്ഥിരം അധ്യാപകര്‍, ഒരു അധ്യാപകന്റെ ഭാര്യ, പാചകത്തൊഴിലാളി, തൊട്ടടുത്ത യുപി സ്‌കൂളിലെ അധ്യാപിക, ഒരു അധ്യാപികയുടെ മകന്‍ എന്നിവരാണ് മരിച്ചത്.

 മൃതദേഹങ്ങള്‍ അമ്പലപ്പറമ്പ് ഹയര്‍സെക്കന്ററി സ്‌കൂളിലെത്തിച്ചു. ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം വിവിധ മഹല്ലുകളില്‍ ഖബറടക്കം. പ്രിയപ്പെട്ട അധ്യാപകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധി പേരാണ് അമ്പലപ്പറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. 

പൊതുദര്‍ശനത്തിന് ശേഷം ഖബറടക്കത്തിനായി വ്യത്യസ്ത ഇടങ്ങളിലേക്ക് കൊണ്ടുപോവും. മജീദ്, ഭാര്യ റുഖിയ എന്നിവരെ മാട്ടാത്ത് മഹല്ലില്‍ ഖബറടക്കും. റംല, സാജിദ, ഷക്കീല എന്നിവരെ പാങ്ങ് ജുമാ മസ്ജിദ് ഖബറിസ്ഥാനിലും സുഹറയേയും, മകന്‍ ഹിഷാമിനെയും ഈസ്റ്റ് പാങ് മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും. സ്‌കൂളിലെ പ്രധാന അധ്യാപികയായ പി.അജിതയുടെ മൃതദേഹം പുലാമന്തോള്‍ പാലൂരിലെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും.

 

Following the Valparai tragedy, Kerala Education Minister V. Sivankutty has announced that counselling will be provided to students affected by the incident. He also assured that a comprehensive investigation will be conducted to determine the circumstances and prevent such incidents in the future.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ അഴിച്ചുപണി; പുതിയ സൂപ്രണ്ടുമാരെ നിയമിച്ചു

Kerala
  •  a day ago
No Image

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം? ഐഎസ്എൽ ക്ലബ്ബുകൾ അടച്ചു പൂട്ടലിന്റേ വക്കിലെത്താനുള്ള കാരണങ്ങൾ...

Football
  •  a day ago
No Image

റോഡിൽ സ്റ്റേജ് കെട്ടി ഗതാഗതം തടസ്സപ്പെടുത്തി; ഫ്ലക്സിൽ മേയറുടെ പടം, തള്ളിപ്പറഞ്ഞ് മേയർ; ഒടുവിൽ സംഘടനയ്‌ക്കെതിരെ കേസ്

Kerala
  •  a day ago
No Image

സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷം! കള്ളക്കളി പൊക്കി വിജിലൻസ്; ഡോക്ടർക്കെതിരെ കേസെടുക്കും

crime
  •  a day ago
No Image

സച്ചിൻ ടെണ്ടുൽക്കറുടെ ആ 'അമാനുഷിക' റെക്കോർഡിന് തൊട്ടരികിൽ ജോ റൂട്ട്; ലോർഡ്സിൽ പിറന്നത് പുതു ചരിത്രം!

Cricket
  •  a day ago
No Image

ഒറിജിനലിനെ വെല്ലുന്ന ലോഗോ, എഐ ഡിസൈൻ; ലോകകപ്പ് ലഹരിയിൽ യുഎഇയിലെ ഫുട്ബോൾ പ്രേമികളെ പാട്ടിലാക്കാൻ സൈബർ ക്രിമിനലുകൾ

uae
  •  a day ago
No Image

ബിജെപി വിട്ട അണ്ണാമലൈയ്ക്ക് വൻ ജനപിന്തുണ; 'വി ദ ലീഡേഴ്‌സി'ൽ മണിക്കൂറുകൾക്കകം എട്ട് ലക്ഷം വളണ്ടിയർമാർ

National
  •  a day ago
No Image

ശമ്പളം വൈകിയാൽ പിടിവീഴും; യുഎഇയിലെ കമ്പനികൾക്ക് മുന്നറിയിപ്പുമായി മന്ത്രാലയം, ഘട്ടം ഘട്ടമായി കടുത്ത നടപടികൾ

uae
  •  a day ago
No Image

മഴ മുന്നറയിപ്പ്; കണ്ണൂരും അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല; പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല

Kerala
  •  a day ago
No Image

ഡോളറിന് 100 രൂപയായാൽ എന്താണ്? അതൊരു വെറും സംഖ്യ മാത്രം"; ആശങ്കകൾ തള്ളി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക

National
  •  a day ago