HOME
DETAILS

അപൂർവ രോഗത്തോട് പോരാടിയ ഇറാഖി കുരുന്നിന് മുന്നിൽ കാരുണ്യക്കടലായി യുഎഇ; ഒരൊറ്റ കാമ്പയിനിലൂടെ ഒഴുകിയത് കോടികൾ

  
June 05, 2026 | 2:21 PM

uae campaign raises millions for iraqi child battling rare disease

ദുബൈ: അപൂർവ രോഗം ബാധിച്ച് തളർന്നുപോയ പത്തു വയസ്സുകാരൻ യൂസഫ് ഹൈദറിന്റെ ജീവൻ രക്ഷിക്കാൻ ലോകത്തിലെ ഏറ്റവും ചെലവേറിയ ചികിത്സാ കുത്തിവെയ്പ്പ് ഒരുക്കി യുഎഇ. മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃക ലോകത്തിന് മുന്നിൽ കാണിച്ച്, ഒരൊറ്റ കാമ്പയിനിലൂടെ 10.6 ദശലക്ഷം ദിർഹമാണ് (ഏകദേശം 24 കോടിയിലധികം ഇന്ത്യൻ രൂപ) കുട്ടിയുടെ ചികിത്സയ്ക്കായി യുഎഇ സമാഹരിച്ചത്.

ഹൃദയത്തെയും പേശികളെയും ക്രമേണ തളർത്തുന്ന ‘ഡുച്ചെൻ മസ്കുലർ ഡിസ്ട്രോഫി’ എന്ന കഠിനമായ ജനിതക രോഗത്തോടായിരുന്നു ഈ ഇറാഖി കുരുന്ന് പോരാടിയിരുന്നത്.

സമയത്തിനെതിരായ ആ ഓട്ടം ജയിച്ചപ്പോൾ

യൂസഫിന് നാല് വയസ്സുള്ളപ്പോഴാണ് ശരീരം തളരുന്ന ഈ രോഗം തിരിച്ചറിയുന്നത്. പ്രായം കൂടുംതോറും മകന്റെ അവസ്ഥ വഷളാകുന്നത് കണ്ട് വർഷങ്ങളായി ഭയത്തോടെ ജീവിച്ച കുടുംബത്തിന് യുഎഇയുടെ കാരുണ്യം പുതുജീവൻ നൽകുകയായിരുന്നു.

"യൂസഫിനെ രക്ഷിക്കൂ... പേശികളും ഹൃദയവും പരാജയപ്പെടുന്നതിന് മുമ്പ് സമയത്തിനെതിരായ ഒരു ഓട്ടം" എന്ന പേരിൽ കഴിഞ്ഞ മാർച്ചിൽ അൽ ഖലീജ് പത്രമാണ് ഈ അഭ്യർത്ഥന ജനങ്ങളിലേക്ക് എത്തിച്ചത്.  പ്രമുഖ ജീവകാരുണ്യ സംഘടനയായ 'ദാർ അൽ ബെർ സൊസൈറ്റി'യുമായി സഹകരിച്ച് നടത്തിയ വൻ കാമ്പയിനിലൂടെ യുഎഇയിലെ പ്രവാസികളും സ്വദേശികളും ചേർന്ന് ദിവസങ്ങൾക്കുള്ളിൽ കോടികളുടെ ചികിത്സാ തുക ഒഴുക്കുകയായിരുന്നു.

വിപുലമായ വൈദ്യപരിശോധനകൾക്കും ലബോറട്ടറി ടെസ്റ്റുകൾക്കും ശേഷം യൂസഫിന് വിജയകരമായി ഈ വിലകൂടിയ കുത്തിവെയ്പ്പ് നൽകിയെന്ന് പിതാവ് ഹൈദർ അൽ വാലി സ്ഥിരീകരിച്ചു.

"യുഎഇ എന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുക മാത്രമല്ല ചെയ്തത്, ദുർബലമായ പ്രതീക്ഷകൾക്കും നിരന്തരമായ ഭയത്തിനും ഇടയിൽ വർഷങ്ങളായി ശ്വാസം മുട്ടി ജീവിച്ചിരുന്ന ഒരു കുടുംബത്തെ മുഴുവനുമാണ് രക്ഷിച്ചത്." വികാരഭരിതയായ യൂസഫിന്റെ മാതാവ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും ദയാലുവായ രാജ്യമെന്ന് യുഎഇ വീണ്ടും തെളിയിച്ച ഈ സംഭവം, സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയിക്കുകയും വലിയ കൈയടി നേടുകയും ചെയ്യുകയാണ്.

A humanitarian campaign in the UAE raised millions in support of an Iraqi child suffering from a rare disease, highlighting the country's strong culture of charity and compassion.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  4 days ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  4 days ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  4 days ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  4 days ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  4 days ago
No Image

സഹതാരത്തിന് കൈക്കൂലി നൽകാൻ ശ്രമം: ഇന്ത്യൻ ലോകകപ്പ് ഹീറോ ശ്രീലങ്കയിൽ അറസ്റ്റിൽ

Cricket
  •  4 days ago
No Image

ഒമാനിൽ ഇനി ശമ്പളം കട്ടാകാതെ അവധിയെടുക്കാം; പ്രവാസികളുടെ അവധി ആനുകൂല്യങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി 

uae
  •  4 days ago
No Image

ഒരു പരാജയത്തിൽ തുടങ്ങിയ 36 വർഷത്തെ ഭയം! അർജന്റീനൻ പ്രസിഡന്റ് നേരിട്ടെത്തി ലോകകപ്പ് ഫൈനൽ കാണാൻ മടിക്കുന്ന 'മുഫ' പേടി

Football
  •  4 days ago
No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  4 days ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  4 days ago