HOME
DETAILS

ഇടുക്കിയിൽ വിവാഹസംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ടു മരണം; മൂന്ന് പേർക്ക് ഗുരുതര പരുക്ക്

  
Web Desk
April 19, 2026 | 4:06 PM

idukki tragedy two killed including infant as jeep falls into deep gorge three in critical condition

ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശിനി സാറാമ്മ (65), ആറു മാസം പ്രായമുള്ള കുഞ്ഞ് നിക്കു എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

നാരകക്കാനത്ത് നടന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. വിവാഹത്തിന് ശേഷം സമീപത്തുള്ള വ്യൂ പോയിന്റ് സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏകദേശം 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

അപകടം നടക്കുമ്പോൾ കുട്ടിയടക്കം പന്ത്രണ്ടോളം പേരാണ് ജീപ്പിലുണ്ടായിരുന്നത്. കുത്തനെ ഉള്ള ഇറക്കത്തിൽ വെച്ച് ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. വൻ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.

അഗാധമായ താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പിൽ നിന്നും വളരെ പ്രയാസപ്പെട്ടാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. നാട്ടുകാരും പൊലിസും അഗ്നിശമന സേനയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ എല്ലാവരെയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു.

പരുക്കേറ്റവരെ ആദ്യം ഇടുക്കി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ ഗുരുതരമായി പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ഇവരെ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സാറാമ്മയുടെയും കുഞ്ഞിന്റെയും മരണം സംഭവിച്ചിരുന്നു.

കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ, നിഹാര, ചിന്നു, എൽദോസ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരിൽ മൂന്നുപേരുടെ പരുക്ക് ഗുരുതരമാണെന്നാണ് മെഡിക്കൽ സംഘം നൽകുന്ന വിവരം.

മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അപകടത്തെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അതോ ഡ്രൈവർക്ക് പാത പരിചയമില്ലാത്തതാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചു വരികയാണ്. പ്രദേശത്തെ റോഡുകളുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.

 

A tragic accident occurred at Narakakanam in Idukki when a jeep carrying a wedding party plunged into a 200-foot deep gorge. Two people, including a 65-year-old woman named Saramma and a six-month-old infant named Nikku, lost their lives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  15 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  15 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  15 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  15 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  15 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  15 days ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  15 days ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  15 days ago
No Image

'ഒരൊറ്റ കേസ് മതി, അതിർത്തികൾ കടന്ന് പടരാൻ'; എബോള വ്യാപനത്തിൽ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  15 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദബിയിൽ കശാപ്പുശാല അടപ്പിച്ചു, കഴിഞ്ഞ മാസം പൂട്ടിച്ചത് ആറോളം ഭക്ഷ്യ സ്ഥാപനങ്ങൾ

uae
  •  15 days ago