HOME
DETAILS

വീണ്ടും സ്‌ഫോടനം; തമിഴ്‌നാട്ടില്‍  രക്ഷാപ്രവര്‍ത്തനത്തിനിടെ പടക്ക നിര്‍മാണശാലയില്‍ വീണ്ടും പൊട്ടിത്തെറി; 15 പേര്‍ക്ക് പരിക്ക് 

  
April 19, 2026 | 4:34 PM

another explosion at a fireworks manufacturing unit in virudunagar tamilnadu

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക നിര്‍മാണശാലയില്‍ വീണ്ടും സ്‌ഫോടനം. വനജ ഫയര്‍ വര്‍ക്‌സില്‍ ആദ്യം സ്‌ഫോടനമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയിലണ് വീണ്ടും സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ പൊലിസുകാരടക്കം 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിരുദുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് ഉച്ചയോടെയാണ് സ്ഥലത്ത് ആദ്യ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ ഇതുവരെ 23 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആറുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വി മുത്തുലിംഗപുരം ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന വനജ ഫയര്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വെടിമരുന്ന് സൂക്ഷിച്ചിരുന്ന മുറിയില്‍ തൊഴിലാളികള്‍ ജോലി ചെയ്തുകൊണ്ടിരിക്കെ രാസവസ്തുക്കളുടെ മിശ്രിതത്തിലുണ്ടായ ഉരസല്‍ കാരണമാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. 

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജെസിബി യന്ത്രങ്ങള്‍ ഉപയോഗിച്ച് പരിശോധന പുരോഗമിക്കുകയാണ്. ദുരന്തത്തില്‍ അന്വേഷണത്തിനായി നാല് പൊലിസ് സംഘങ്ങളെ നിയോഗിച്ചതായി എസ്.പി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  9 days ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  9 days ago
No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  9 days ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  9 days ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  9 days ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  9 days ago
No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  9 days ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  9 days ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  9 days ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  9 days ago