HOME
DETAILS

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 14 ആയി

  
Web Desk
April 22, 2026 | 9:52 AM

pattambi-native-praveen-dies-while-under-treatment

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലിരുന്നയാളാണ് മരിച്ചത്. പട്ടാമ്പി സ്വദേശി പ്രവീണാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് മരണം. ഇതോടെ ദുരന്തത്തില്‍ മരണം 14 ആയി. 

സ്‌ഫോടനത്തെ തുടര്‍ന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. കെഡാവര്‍ നായകളെ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് പാടത്ത് നിന്നും ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. 

പൂര്‍ണരൂപത്തിലുള്ള ഒന്‍പത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എട്ട് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി,. അതേസമയം, നാലുപേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയില്‍ കഴിയുന്ന അഞ്ച് പേരുടെ നില ഗുരുതരമാണ്.

അതേസമയം, അപകടസ്ഥലത്ത് 32 പേര് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുന്നുണ്ടെന്നും എന്തെങ്കിലും വീഴ്ച്ചയുണ്ടാകുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ മരിച്ചവരില്‍ ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലു പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 


ഏതാണ്ട് 4000 കി.ഗ്രാം വെടിക്കോപ്പുകളാണ് ഷെഡില്‍ സൂക്ഷിച്ചിരുന്നത്. പൂരം സാമ്പിള്‍ വെടിക്കെട്ടിനുള്ള ഇനങ്ങളായിരുന്നു മുഖ്യമായും അവിടെ നിര്‍മിച്ചിരുന്നത്. കിലോമീറ്റര്‍ അകലേക്കു ഷെഡിലെ ഇഷ്ടിക കഷ്ണങ്ങളും കോറകളും ചിതറിത്തെറിച്ചിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ക്ക് അപകടത്തിന്റെ തീവ്രത വ്യക്തമായത്. ശരീരഭാഗങ്ങളും ചിന്നിച്ചിതറിയതായി കണ്ടെത്തി. പുകച്ചുരുളുകള്‍ കണ്ട് ഇറങ്ങിയോടിയ ചിലരാണ് അപകടത്തെ കുറിച്ചു ജനത്തെ അറിയിച്ചത്. ഇവരുടെ കൂടി നേതൃത്വത്തില്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്താക്കാനായി ശ്രമിച്ചു. വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് നാട്ടുകാര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും എത്തിച്ചേരാനായില്ലെന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. 

പാടശേഖരത്തോട് ചേര്‍ന്നുള്ള വലിയൊരു പറമ്പിലാണ് വെടിക്കെട്ടുപുരകള്‍ നിന്നിരുന്നത്. ജെ.സി.ബി ഉപയോഗിച്ചാണ് വഴിയൊരുക്കിയത്. സമീപത്തെ പറമ്പുകളിലെല്ലാം ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു. സമീപത്തെ വീടുകള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായി. ചില്ലുകള്‍ പൊട്ടിത്തെറിച്ചും മറ്റും വീടുകളിലുണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

 

Praveen, a native of Pattambi who had been undergoing medical treatment, has passed away. Further details regarding the circumstances of his death are awaited.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യേശുവിന്റെ പ്രതിമ തകർത്ത സംഭവം: വീഴ്ച സമ്മതിച്ച് ഐ.ഡി.എഫ്, ഒരു സൈനികന്‍ തകര്‍ത്തു, മറ്റൊരാള്‍ വിഡിയോ എടുത്തു, ആറുപേര്‍ നോക്കിനിന്നു

International
  •  2 hours ago
No Image

വിരമിക്കൽ യാത്രയിൽ വിമാനം കുഞ്ഞുദ്വീപിലെ വീടിന് മുകളിലെത്തിച്ച് ഐസ്‌ലൻഡ് പൈലറ്റ് ┃in-depth

International
  •  2 hours ago
No Image

കൂർഗിൽ യുഎസ് യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു; വൈഫൈ വിച്ഛേദിച്ച് ഹോംസ്റ്റേ ഉടമ, പ്രതികൾ അറസ്റ്റിൽ

National
  •  3 hours ago
No Image

തൃശൂരില്‍ രണ്ടരവയസ്സുകാരന് പാമ്പ് കടിയേറ്റു; കടിയേറ്റത് ബാത്‌റൂമില്‍ വെച്ച് 

Kerala
  •  3 hours ago
No Image

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനമെന്ന് ആരോപണം: പരാതിയുമായി ബിജെപി; അന്വേഷണം ആവശ്യപ്പെട്ട് എൻഐഎക്ക് കത്ത്

Kerala
  •  3 hours ago
No Image

കേരളത്തിൽ വീട്ടിലെ പ്രസവങ്ങൾ കൂടുന്നു: ജനുവരിയിൽ മാത്രം മൂന്ന് മരണം; നിയമനിർമ്മാണത്തിന് ആരോഗ്യവകുപ്പ് വൈകുന്നു

Kerala
  •  4 hours ago
No Image

'പോടാ പുല്ലേ പൊലിസേ.. കാക്കിയിട്ടൊരു ഗുണ്ടകളേ..';   പൊലിസ് സ്‌റ്റേഷനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ

Kerala
  •  4 hours ago
No Image

യുദ്ധമോ സമാധാനമോ?; യുഎസിന്റെ ഇറാന്‍ യുദ്ധത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടിയാല്‍ എന്ത് സംഭവിക്കും, നാല് സാധ്യതകള്‍ ഇങ്ങനെ

International
  •  4 hours ago
No Image

റെയില്‍വേ സ്റ്റേഷന്‍ ആശുപത്രിയിലെ ശുചിമുറിയില്‍ വെടിയുണ്ടകള്‍; അന്വേഷണം

Kerala
  •  4 hours ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പാറമേക്കാവ് വെടിക്കെട്ട് നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ

Kerala
  •  4 hours ago