HOME
DETAILS

'വീട്ടിലേക്ക് ചക്ക വീഴുന്നു'; മന്ത്രിമാരുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം

  
April 22, 2026 | 6:46 AM

woman-protests-ministers-press-meet-jackfruit-falling-issue

തൃശൂര്‍: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി.തൃശൂര്‍ കളക്ടറേറ്റില്‍ മന്ത്രിമാരായ വി,എന്‍ വാസവന്‍, ആര്‍ ബിന്ദു, കെ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് സംഭവം. 

പി.ആര്‍ ചേമ്പറില്‍ വാര്‍ത്താസമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് യുവതി മന്ത്രിമാര്‍ക്ക് മുന്നിലായി നിലയുറപ്പിക്കുകയായിരുന്നു. ഏറെ നേരം മാധ്യമങ്ങളെ അഭിമുഖീകരിച്ച് യുവതി നില്‍പ്പ് തുടര്‍ന്നു. കള്ക്ടറേറ്റില്‍ സ്വകാര്യ ആവശ്യത്തിനായാണ് യുവതി എത്തിയത്. വീട്ടിലേക്ക് ചക്ക വീഴുന്നതുമായി ബന്ധപ്പെട്ട പരാതിയുമായാണ് യുവതി കളക്ടറേറ്റിലെത്തിയതെന്നാണ് വിവരം. 

ഇതുമായി ബന്ധപ്പെട്ട് ഇവര്‍ നേരത്തെ പലവട്ടം കളക്ടറേറ്റില്‍ പരാതികള്‍ നല്‍കിയിരുന്നെങ്കിലും അതില്‍ പരിഹാരമുണ്ടായില്ലെന്നും പൊലിസ് കൃത്യമായി ഇടപെടുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. 

വാര്‍ത്താസമ്മേളനത്തിന് ശേഷം പരാതി പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും യുവതി പിന്‍മാറാന്‍ തയ്യാറായില്ല. മന്ത്രിമാര്‍ നേരിട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങാത്തതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് വനിതാ പൊലിസ് എത്തുകയും പ്രതിഷേധക്കാരിയെ അവിടെനിന്നും നീക്കംചെയ്യുകയും ചെയ്തു.

 

A woman disrupted a ministers’ press conference by staging a protest in front of the media, raising a complaint about jackfruits falling onto her house. The unexpected interruption drew attention to her grievance and briefly halted the press interaction.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈദരാബാദ് വണ്ടർലയിൽ മുസ്‌ലിം യുവാക്കൾക്ക് നേരെ ഇസ്‌ലാമോഫോബിക് അധിക്ഷേപം; 'കൊന്നുകളയൂ' എന്ന് ജീവനക്കാരൻ ആക്രോശിച്ചതായി പരാതി

National
  •  8 hours ago
No Image

രാമക്ഷേത്ര തട്ടിപ്പ്; അന്വേഷണം സി.ബി.ഐക്ക് വിടാന്‍ നീക്കം

National
  •  9 hours ago
No Image

വംശഹത്യ @1000 (1000 ദിനം പിന്നിട്ട് ഗസ്സ യുദ്ധം)

International
  •  9 hours ago
No Image

അവസാന സെക്കൻഡിൽ വിധി മാറ്റി 'VAR'; ടൊറന്റോയിൽ നാടകീയ ജയവുമായി പോർച്ചുഗൽ; ക്രൊയേഷ്യൻ ആരാധകരുടെ കുപ്പിയേറ്

Football
  •  9 hours ago
No Image

ഡോക്ടര്‍മാരും സിനിമാക്കാരും സ്ഥിരം സന്ദര്‍ശകര്‍; ചേരാനല്ലൂരിലെ വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

Kerala
  •  9 hours ago
No Image

യുഎഇയിൽ ചൂട് കനക്കും; ഉൾപ്രദേശങ്ങളിൽ 47°C വരെ, വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത | UAE Weather Alert

uae
  •  9 hours ago
No Image

നിയമസഭയിലെ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങൾ; ആകെ 1,678 ചോദ്യം; 737 എണ്ണത്തിന് മറുപടിയില്ല

Kerala
  •  10 hours ago
No Image

'അതില്‍ രാഷ്ട്രീയമില്ല, തികച്ചും സൗഹൃദപരം'; തിരുവനന്തപുരം മേയറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് കോഴിക്കോട് ഡെപ്യൂട്ടി മേയര്‍

Kerala
  •  10 hours ago
No Image

സൗജന്യ യാത്ര തിരിച്ചടിയായി; കൊച്ചിയില്‍ 30 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു, ആര്‍ടിഒയ്ക്ക് ജി ഫോം നല്‍കി

Kerala
  •  10 hours ago
No Image

ആശുപത്രി കിടക്കയിൽ നിന്ന് പോർച്ചുഗലിന്റെ രക്ഷകനിലേക്ക്; റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾ കാത്ത ഗൊൺസാലോ റാമോസിന്റെ അതിജീവനക്കഥ

Football
  •  10 hours ago