HOME
DETAILS

റെക്കോർഡുകൾ പഴങ്കഥയാക്കി ആർച്ചർ; വാട്‌സനെയും,ചാഹലിനെയും മറികടന്ന് രാജസ്ഥാന്റെ റോയൽ താരം

  
Web Desk
April 23, 2026 | 1:08 PM

jofra archer breaks yuzvendra chahals record becomes highest wicket-taker for rajasthan royals in ipl history

ലഖ്‌നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറെന്ന റെക്കോർഡ് ഇനി ജോഫ്ര ആർച്ചറുടെ പേരിൽ. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ നടത്തിയ തകർപ്പൻ പ്രകടനമാണ് ആർച്ചറെ റെക്കോർഡ് ബുക്കിൽ ഒന്നാമതെത്തിച്ചത്.

ചാഹലിന്റെ റെക്കോർഡ് തകർന്നു

മത്സരത്തിന് മുൻപ് 66 വിക്കറ്റുകളുമായി യുസ്‌വേന്ദ്ര ചാഹലായിരുന്നു രാജസ്ഥാൻ നിരയിൽ ഒന്നാമത്. എന്നാൽ ലഖ്‌നൗവിനെതിരെ നാല് ഓവറിൽ വെറും 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയതോടെ ആർച്ചറുടെ ആകെ വിക്കറ്റ് സമ്പാദ്യം 68 ആയി ഉയർന്നു.18-ാം ഓവറിലെ മൂന്നാം പന്തിൽ മായങ്ക് യാദവിനെ പുറത്താക്കിയതോടെയാണ് ചാഹലിന്റെ 66 വിക്കറ്റുകളെന്ന നേട്ടം ആർച്ചർ മറികടന്നത്.ഐഡൻ മാർക്രാമിനെ പൂജ്യത്തിന് പുറത്താക്കിയാണ് ആർച്ചർ വിക്കറ്റ് വേട്ട തുടങ്ങിയത്.

 ഷെയ്ൻ വാട്‌സനെയും പിന്നിലാക്കി

ഐപിഎല്ലിലും ചാമ്പ്യൻസ് ലീഗ് ടി20യിലുമായി രാജസ്ഥാന് വേണ്ടി ആകെ 67 വിക്കറ്റുകൾ നേടിയ ഓസീസ് ഇതിഹാസം ഷെയ്ൻ വാട്‌സന്റെ റെക്കോർഡും ആർച്ചർ തിരുത്തിക്കുറിച്ചു. ടി20 ക്രിക്കറ്റിൽ രാജസ്ഥാൻ ജേഴ്സിയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ (68) നേടിയ ബൗളറും ഇപ്പോൾ ആർച്ചറാണ്.

മടങ്ങിവരവിലെ വിശ്വരൂപം

2018 മുതൽ 2021 വരെ രാജസ്ഥാന്റെ ഭാഗമായിരുന്ന ആർച്ചർ പിന്നീട് മുംബൈ ഇന്ത്യൻസിലേക്ക് മാറിയിരുന്നു. എന്നാൽ 2025 മെഗാ ലേലത്തിലൂടെ രാജസ്ഥാൻ താരത്തെ വീണ്ടും ടീമിലെത്തിക്കുകയായിരുന്നു. റിയാൻ പരാഗ് നയിക്കുന്ന രാജസ്ഥാൻ നിരയിലെ കുന്തമുനയായി താൻ ഇപ്പോഴും തുടരുന്നുവെന്ന് ആർച്ചർ ഈ പ്രകടനത്തിലൂടെ തെളിയിച്ചു.

തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിയ ആർച്ചർ വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തിയത് രാജസ്ഥാൻ ആരാധകർക്ക് ഇരട്ടി മധുരമാണ് നൽകുന്നത്. ഈ സീസണിൽ മികച്ച ഫോമിലുള്ള ആർച്ചറുടെ സാന്നിധ്യം ടീമിന്റെ കിരീട പ്രതീക്ഷകൾക്ക് വലിയ കരുത്ത് പകരുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  16 hours ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  17 hours ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  17 hours ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  17 hours ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  17 hours ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  18 hours ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  18 hours ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  18 hours ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  18 hours ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  18 hours ago