നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്
കാസര്‍കോട്: നീലേശ്വരം ചാത്തമത്ത് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പ്രദേശത്ത് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്തുവന്നതോടെയാണ് ആരോഗ്യവകുപ്പ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച യുവാവും നാല് കുട്ടികളും ചികിത്സയ്ക്ക് ശേഷം നിലവില്‍ രോഗമുക്തി നേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്തെ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഷിഗെല്ല ബാക്ടീരിയ പ്രധാനമായും മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതിന്റെ ഭാഗമായി പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യാനും, കുടിവെള്ളം തിളപ്പിച്ചാറ്റിയ ശേഷം മാത്രം ഉപയോഗിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. വ്യക്തിശുചിത്വം പാലിക്കണമെന്നും കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു. പ്രദേശത്തെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Shigella infection has been confirmed in five people, including four children, in Chathamath, Nileshwaram.The Health Department confirmed the infection after the results came back from testing samples of people in the area who sought treatment with symptoms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."