HOME
DETAILS

പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വർദ്ധിക്കുന്നു; പഞ്ചായത്ത് തലത്തിൽ കർമ്മ പദ്ധതിയുമായി വനംവകുപ്പ്

  
April 24, 2026 | 1:33 AM

kerala forest department initiative to prevent snake bite deaths

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വർദ്ധിക്കുന്ന സൗഹചര്യത്തിൽ പ്രത്യേക കർമ്മ പദ്ധതിക്ക് തുടക്കം കുറിച്ച് വനംവകുപ്പ്. 3600 ഓളം പരിശീലനം നേടിയ സർപ്പ വളണ്ടിയർമാരുടെ സേവനം പഞ്ചായത്ത് തലത്തിൽ ഉപയോഗപ്പെടുത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദ്ദേശം നൽകി. വനംവകുപ്പിൻെറ സർപ്പ ആപ്പു വഴിയും വോളണ്ടിയർമാരുടെ സേവനം ഉറപ്പുവരുത്താം. എല്ലാ പഞ്ചായത്തുകളിലും വോണ്ടറിയർമാരും വനപാലകരും പാമ്പുകടി ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണം നടത്താനും നിർദേശമുണ്ട്. 

പാമ്പുകളെ പിടിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ 24 മണിക്കൂറും സർപ്പ വളണ്ടിയർമാരുടെ സേവനം ഉപ‌യോ​ഗപ്പെടുത്താം. ഉയർന്ന ചൂട് രേഖപ്പെടുത്തുന്നതിലാണ് ഇഴ ജന്തുക്കള്‍ മാളത്തിൽ നിന്നും പുറത്തേക്ക് വരാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത മരണങ്ങൾ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വീടിന് സമീപമുള്ള മാളങ്ങള്‍ വിള്ളലുകള്‍, പൊന്തൽകാടുകള്‍ എന്നിവ നീക്കം ചെയ്യണം. ഭക്ഷ്യാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ ഇട്ടിരിക്കുന്നതിനാൽ എലികള്‍ വരാനുള്ള സാധ്യതയുണ്ട്. ഇര തേടി പാമ്പുകള്‍ ഇറങ്ങാതിരിക്കാൻ പരിസര ശുചിത്വം ഉറപ്പുവരുത്തണമെന്നും കുട്ടികള്‍ കളിക്കളത്തിൽ കളിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. കുറ്റിക്കാടുകളും ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തുള്ള അടിക്കാടുകളും വെട്ടിത്തെളിക്കുന്നതിനായി ജില്ലാ തല സമിതികള്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകം ഉറ്റുനോക്കുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയ; ഫിലിപ്പൈന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്താന്‍ റിയാദില്‍ ദൗത്യം തുടങ്ങി.

International
  •  an hour ago
No Image

ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥത; കൊട്ടാരക്കര സ്വദേശി റിയാദിൽ അന്തരിച്ചു

Saudi-arabia
  •  an hour ago
No Image

ശബരിമല സന്നിധാനത്തിന് തൊട്ടുമുകളിലൂടെ താഴ്ന്ന് പറന്ന് ഹെലികോപ്റ്റര്‍; അന്തരീക്ഷം മേഘാവൃതമായതിനാലെന്ന് കോസ്റ്റ്ഗാര്‍ഡിന്റെ വിശദീകരണം

Kerala
  •  an hour ago
No Image

ഇടുക്കിയില്‍ ജലനിരപ്പ് കുത്തനെ താഴുന്നു; സംഭരണശേഷിയുടെ 35% മാത്രം

Kerala
  •  2 hours ago
No Image

ലെബനാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; നൂറ് ശതമാനമല്ലെന്ന് യു.എന്നിലെ ഇസ്‌റാഈല്‍ പ്രതിനിധി

International
  •  2 hours ago
No Image

കോഴിക്കോട് താമരശ്ശേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അജ്ഞാതന്റെ ആക്രമണം; വിസര്‍ജ്യം പുരട്ടി തുണികൊണ്ട് 19കാരിയെ ശ്വാസം മുട്ടിച്ചു

Kerala
  •  3 hours ago
No Image

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീട്ടില്‍ വീണ്ടും പാമ്പ്; ശംഖുവരയന്‍ തന്നെ, കണ്ടെത്തിയത് അഞ്ചാമത്തെ പാമ്പിനെ

Kerala
  •  3 hours ago
No Image

ദാതാവും സ്വീകര്‍ത്താവും രണ്ട് മതക്കാര്‍; വൃക്കദാന അപേക്ഷ തള്ളി; എറണാകുളം ജില്ലാ ഓതറൈസേഷൻ സമിതിക്കെതിരേ വിമർശനം

Kerala
  •  4 hours ago
No Image

കെ.എസ്.ആർ.ടി.സിയിൽ ക്ലീൻഅപ്പ്; അഴിമതി തടയാൻ ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ തേടുന്നു

Kerala
  •  4 hours ago
No Image

നിതിൻ രാജിന്റെ മരണം: പ്രതികളുടെ മുൻകൂർ ജാമ്യഹരജിയിൽ വിധി 25ന്

Kerala
  •  4 hours ago