HOME
DETAILS

ലോകം ഉറ്റുനോക്കുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയ; ഫിലിപ്പൈന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്താന്‍ റിയാദില്‍ ദൗത്യം തുടങ്ങി.

  
Web Desk
April 24, 2026 | 5:34 AM

saudi arabia begins high-Stakes surgery to separate filipino conjoined twins

 

റിയാദ്: മസ്തിഷ്‌കവും പ്രധാന സിരകളും ഒട്ടിപ്പിടിച്ച നിലയിലുള്ള ഫിലിപ്പൈന്‍ കുഞ്ഞുങ്ങളായ സയാമീസ് ഇരട്ടകളെവേര്‍പെടുത്തുന്നതിനുള്ള ലോകത്തെ തന്നെ ഏറ്റവും സങ്കീര്‍ണമായ ശസ്ത്രക്രിയ റിയാദില്‍ ആരംഭിച്ചു. ഫിലിപ്പീന്‍സ് സ്വദേശികളായ ക്ലിയ, മോറിസ് ആനി എന്നീ പെണ്‍കുട്ടികളാണ് റിയാദിലെ കിങ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്നത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും പ്രത്യേക നിര്‍ദേശപ്രകാരമാണ് ശസ്ത്രക്രിയ നടക്കുന്നത്.

പ്രശസ്ത സര്‍ജന്‍ ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തിലുള്ള 30 അംഗ വിദഗ്ധ സംഘമാണ് ദൗത്യത്തിന് പിന്നില്‍. 2025 മെയ് മുതല്‍ നിരീക്ഷണത്തിലായിരുന്ന കുട്ടികളുടെ തലച്ചോറിലെ കോശങ്ങളും സിരകളും ഇഴുകിച്ചേര്‍ന്ന അവസ്ഥയിലായതിനാല്‍ അതീവ ജാഗ്രതയോടെയാണ് ഡോക്ടര്‍മാര്‍ നീങ്ങുന്നത്.

 ഇതിനുപുറമെ ക്ലിയ എന്ന കുട്ടിക്ക് ഹൃദയ, വൃക്ക സംബന്ധമായ തകരാറുകളുള്ളത് വെല്ലുവിളിയുടെ ആഴം കൂട്ടുന്നു. അഞ്ച് ഘട്ടങ്ങളിലായി 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയയില്‍ 50 ശതമാനത്തോളം അപകടസാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

 

A specialized medical team in Riyadh has commenced a highly complex, 24-hour surgery to separate Filipino conjoined twins whose brains and vital veins are interconnected.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥത; കൊട്ടാരക്കര സ്വദേശി റിയാദിൽ അന്തരിച്ചു

Saudi-arabia
  •  3 hours ago
No Image

ശബരിമല സന്നിധാനത്തിന് തൊട്ടുമുകളിലൂടെ താഴ്ന്ന് പറന്ന് ഹെലികോപ്റ്റര്‍; അന്തരീക്ഷം മേഘാവൃതമായതിനാലെന്ന് കോസ്റ്റ്ഗാര്‍ഡിന്റെ വിശദീകരണം

Kerala
  •  3 hours ago
No Image

ഇടുക്കിയില്‍ ജലനിരപ്പ് കുത്തനെ താഴുന്നു; സംഭരണശേഷിയുടെ 35% മാത്രം

Kerala
  •  3 hours ago
No Image

ലെബനാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; നൂറ് ശതമാനമല്ലെന്ന് യു.എന്നിലെ ഇസ്‌റാഈല്‍ പ്രതിനിധി

International
  •  3 hours ago
No Image

കോഴിക്കോട് താമരശ്ശേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അജ്ഞാതന്റെ ആക്രമണം; വിസര്‍ജ്യം പുരട്ടി തുണികൊണ്ട് 19കാരിയെ ശ്വാസം മുട്ടിച്ചു

Kerala
  •  4 hours ago
No Image

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീട്ടില്‍ വീണ്ടും പാമ്പ്; ശംഖുവരയന്‍ തന്നെ, കണ്ടെത്തിയത് അഞ്ചാമത്തെ പാമ്പിനെ

Kerala
  •  5 hours ago
No Image

ദാതാവും സ്വീകര്‍ത്താവും രണ്ട് മതക്കാര്‍; വൃക്കദാന അപേക്ഷ തള്ളി; എറണാകുളം ജില്ലാ ഓതറൈസേഷൻ സമിതിക്കെതിരേ വിമർശനം

Kerala
  •  5 hours ago
No Image

കെ.എസ്.ആർ.ടി.സിയിൽ ക്ലീൻഅപ്പ്; അഴിമതി തടയാൻ ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ തേടുന്നു

Kerala
  •  6 hours ago
No Image

നിതിൻ രാജിന്റെ മരണം: പ്രതികളുടെ മുൻകൂർ ജാമ്യഹരജിയിൽ വിധി 25ന്

Kerala
  •  6 hours ago
No Image

പേരാവൂരിൽ പെരുംപോര്; പ്രവചനാതീതം തളിപ്പറമ്പ്

Kerala
  •  6 hours ago