HOME
DETAILS

പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം; സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ അറിയിക്കണമെന്ന് ബഹ്‌റൈൻ സൈന്യം

  
Web Desk
April 24, 2026 | 12:33 PM

bahrain army public warning suspicious objects citizens urged to report immediately

മനാമ: രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി ബഹ്‌റൈൻ പ്രതിരോധ സേനയുടെ (BDF) എല്ലാ വിഭാഗങ്ങളും പൂർണ്ണ സന്നദ്ധതയിലാണെന്ന് ജനറൽ കമാൻഡ്. ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും ഉദ്യോഗസ്ഥർ അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്നും പ്രതിരോധ സേന പ്രസ്താവനയിലൂടെ വ്യക്തമാക്കി.

രാജ്യത്തെ സംരക്ഷിക്കുന്നതിനും കൈവരിച്ച നേട്ടങ്ങൾ കാത്തുസൂക്ഷിക്കുന്നതിനുമുള്ള ദേശീയ കടമ നിർവഹിക്കുന്നതിൽ സൈനികർ കാണിക്കുന്ന ഉയർന്ന യുദ്ധ സന്നദ്ധതയിൽ ജനറൽ കമാൻഡ് അഭിമാനം പ്രകടിപ്പിച്ചു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾക്കും പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ജനവാസ മേഖലകളിലോ മറ്റോ അസ്വാഭാവികമായോ സംശയാസ്പദമായോ കാണപ്പെടുന്ന വസ്തുക്കളെ സമീപിക്കുകയോ തൊടുകയോ ചെയ്യരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ആക്രമണങ്ങളുടെ ഭാഗമായി ഇത്തരം വസ്തുക്കൾ എത്താൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ റോയൽ ഫീൽഡ് എഞ്ചിനീയറിംഗ് യൂണിറ്റിലെ വിദഗ്ധരെ വിവരമറിയിക്കണമെന്നും അവ സുരക്ഷിതമായി നീക്കം ചെയ്യാൻ സൈന്യം സജ്ജമാണെന്നും പ്രസ്താവനയിൽ പറയുന്നു.

രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻഗണനയെന്നും ഗവൺമെന്റ് ഏജൻസികളുമായി ചേർന്ന് സൈന്യം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

bahrain army public warning suspicious objects alerts citizens to stay vigilant and report any unusual items immediately to ensure public safety and national security

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  8 days ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  8 days ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  8 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  8 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  8 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  8 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  8 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  8 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  9 days ago