മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല
തിരുവനന്തപുരം: വിവാദമായ സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് വീണ്ടും സമൻസ് നൽകും. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും, ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ അവധി അപേക്ഷ നൽകിയ പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ പുതിയ നീക്കം.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇ.ഡി ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ തീയതി മാറ്റിവെക്കാതെ തന്നെ ഇന്ന് അഭിഭാഷകർ മുഖേന ഹാജരാക്കാമെന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ ആവശ്യത്തിൽ ഇ.ഡി ഔദ്യോഗികമായി ഇതുവരെ മറുപടി നൽകിയിട്ടില്ല.
കേസിലെ മറ്റ് പ്രതികളിലേക്കും അന്വേഷണം വേഗത്തിൽ വ്യാപിപ്പിക്കാനാണ് ഇ.ഡി തീരുമാനം. ഇതിന്റെ ഭാഗമായി സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയുടെ മകൻ ശരൻ എസ്. കർത്ത ഉൾപ്പെടെയുള്ളവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. തിങ്കളാഴ്ചയാണ് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നിർദ്ദേശിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
The Enforcement Directorate (ED) is set to issue a fresh summons to Veena Vijayan, daughter of Kerala Chief Minister Pinarayi Vijayan, in connection with the monthly pay-off case. Although she was scheduled to appear for questioning today, she will not be attending, citing health reasons.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."