HOME
DETAILS

സ്‌കൂട്ടറില്‍ നിന്ന് സാധനമെടുക്കുന്നതിനിടെ പാഞ്ഞടുത്ത് പാമ്പ്; വിദ്യാര്‍ഥി ക്ക് അത്ഭുത രക്ഷപ്പെടല്‍

  
April 25, 2026 | 2:50 AM

student jumps away as snake leaps from scooter in Kozhikode

 

കോഴിക്കോട്: കല്ലാച്ചിയില്‍ പാമ്പ് കടിയേല്‍ക്കുന്നതില്‍ നിന്നും വിദ്യാര്‍ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശിയായ അബ്ദുല്‍ റാനിഷ് എന്ന വിദ്യാര്‍ഥിയാണ് സ്‌കൂട്ടറില്‍ നിന്നും സാധനങ്ങള്‍ എടുക്കുന്നതിനിടെ പാമ്പിന്റെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

സ്‌കൂട്ടറിന്റെ മുന്‍ഭാഗത്തെ കവറില്‍ നിന്നും സാധനങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് പുറത്തേക്ക് ചാടിയത്. അപ്രതീക്ഷിതമായി പാഞ്ഞടുത്ത പാമ്പിനെ കണ്ട് റാനിഷ് പെട്ടെന്ന് പിന്നോട്ട് മാറി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി സ്‌കൂട്ടര്‍ ഉപയോഗിക്കാതിരുന്നതാവാം പാമ്പ് അതിനുള്ളില്‍ കയറിക്കൂടാന്‍ കാരണമെന്നാണ് കരുതുന്നത്.

വാഹന ഉടമകള്‍ ജാഗ്രത പാലിക്കണം
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നു പാമ്പുകള്‍ സുരക്ഷിതമായ ഇടങ്ങള്‍ തേടി വാഹനങ്ങള്‍ക്കുള്ളിലും വീടിന്റെ പരിസരങ്ങളിലും ഒളിച്ചിരിക്കാന്‍ സാധ്യതയേറെയാണ്. ദിവസങ്ങളോളം ഒരേ സ്ഥലത്ത് തന്നെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് കൃത്യമായി പരിശോധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 വാഹനങ്ങളുടെ എന്‍ജിന്‍ ഭാഗം, ഡിക്കി, മുന്‍വശത്തെ കവറുകള്‍ എന്നിവ പാമ്പുകള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ പറ്റിയ ഇടങ്ങളാണ്. അതിനാല്‍ വണ്ടി എടുക്കുന്നതിന് മുമ്പ് തട്ടി നോക്കിയും പരിശോധിച്ചും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

 

A student in Kallachi, Kozhikode, had a miraculous escape after a snake lunged at him while he was retrieving items from his scooter, highlighting the need for vigilance against reptiles hiding in vehicles.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  3 days ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  3 days ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  3 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  3 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  3 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  3 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  3 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  3 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  4 days ago