HOME
DETAILS

പശ്ചിമ ബംഗാളില്‍ വീണ്ടും ഇഡി റെയ്ഡ്; രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മിന്നല്‍ പരിശോധന

  
Web Desk
April 25, 2026 | 8:54 AM

another ed raid in various centers in west bengal ahead of the second phase of voting

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ വിവിധ സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിച്ചുവെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. കൊല്‍ക്കത്തയില്‍ വ്യവസായി പാര്‍ഥസാരഥിയുടെ സ്ഥലത്തും, മറ്റുചില കയറ്റുമതിക്കാരുടെ കേന്ദ്രങ്ങളിലുമാണ് മിന്നല്‍ പരിശോധന. 

പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന ഗോതമ്പ് വലിയ തോതില്‍ വകമാറ്റിയെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം. 2020 ഒക്ടോബറിലാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. കുറഞ്ഞ വിലക്ക് ഇത്തരത്തില്‍ ഗോതമ്പ് സ്വന്തമാക്കി കൂടിയ വിലയ്ക്ക് വിറ്റഴിച്ചെന്നാണ് കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ ഭക്ഷ്യമന്ത്രി ജ്യോതി പ്രിയ മാലികിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

അതേസമയം ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നാണ് നടക്കുക. ആദ്യഘട്ടത്തിൽ 16 ജില്ലകളിലെ 152 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മെയ് നാലിനാണ് വോട്ടെണ്ണൽ. ആദ്യഘട്ടത്തിൽ റെക്കോർഡ് വോട്ടിങ്ങാണ് സംസ്ഥാനത്ത് നടന്നത്. 92 ശതമാനമായിരുന്നു പോളിങ്. 2021-ലെ 82.64 ശതമാനമെന്ന കണക്കിനെ നിഷ്പ്രഭമാക്കുന്നതാണ് ഈ കുതിപ്പ്. രണ്ടാം ഘട്ട വോട്ടെടുപ്പുകൂടി കഴിയുന്നതോടെ രാജ്യം കണ്ട ഏറ്റവും വലിയ പോളിംഗ് ശതമാനത്തിലേക്ക് ബംഗാൾ എത്തിയേക്കും.

പോളിംഗ് ശതമാനം: ആർക്ക് നേട്ടം?

ഉയർന്ന പോളിംഗ് ഭരണവിരുദ്ധ തരംഗമാണെന്ന് ബിജെപി അവകാശപ്പെടുമ്പോൾ, ന്യൂനപക്ഷ വോട്ടുകളും സ്ത്രീ വോട്ടുകളും തങ്ങൾക്ക് അനുകൂലമായി പോൾ ചെയ്യപ്പെട്ടുവെന്ന ഉറച്ച വിശ്വാസത്തിലാണ് തൃണമൂൽ."ബംഗാളിന്റെ ഡ്രൈവിംഗ് സീറ്റിൽ തൃണമൂൽ എത്തിക്കഴിഞ്ഞു. ജനങ്ങൾ ബിജെപിയെ തൂത്തെറിയുകയാണെന്ന്." മമത ബാനർജി പറഞ്ഞു."2.4 ലക്ഷം സൈനികരെ വിന്യസിച്ച് സംസ്ഥാനത്ത് പട്ടാളഭരണത്തിന് തുല്യമായ സാഹചര്യം ഒരുക്കിയിട്ടും ജനങ്ങൾ മമതയ്ക്കൊപ്പം നിന്നുവെന്ന്." അഭിഷേക് ബാനർജി ഇലക്ഷൻ പോളിം​ഗിനെ കുറിച്ച് അവകാശപ്പെട്ടു.

രണ്ടാം ഘട്ട പ്രചാരണത്തിനായി ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മമത സർക്കാരിനെതിരെ ആഞ്ഞടിച്ചു. മെയ് 4-ന് തൃണമൂൽ സർക്കാരിന്റെ കാലാവധി തീരുന്ന 'എക്സ്പയറി ഡേറ്റ്' ആയിരിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. ഒപ്പം വമ്പൻ പ്രഖ്യാപനങ്ങളും മോദി നടത്തി:സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ,ഗർഭിണികൾക്ക് 21,000 രൂപ.ബിരുദ പഠനത്തിന് 50,000 രൂപ, വീട് നിർമ്മാണത്തിന് 1.5 ലക്ഷം രൂപ എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളാണ് മോധി നടത്തിയത്.

Another ED raid in West Bengal; a surprise inspection ahead of the second phase of voting.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലി പൂർത്തിയാക്കിയിട്ടും പണം നൽകുന്നില്ലേ? യുഎഇയിലെ നിയമപരമായ അവകാശങ്ങളും നഷ്ടപരിഹാരവും അറിഞ്ഞിരിക്കാം

uae
  •  4 hours ago
No Image

ഉള്ളിയേരിയിൽ തൊഴിലുറപ്പ് ജോലിക്കിടെ മണ്ണ് ഇളക്കിയപ്പോൾ കണ്ടത് പെരുമ്പാമ്പ്: പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ് വയോധികയ്ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഉത്തരേന്ത്യയിലെ ആക്രോശം കണ്ടില്ലേ, കേരളമാണ് ആശ്വാസമെന്ന് കവി കരീപ്പുഴ ശ്രീകുമാര്‍; പ്രസംഗം തടസപ്പെടുത്തി ബിജെപി

Kerala
  •  4 hours ago
No Image

ദുബൈയുടെ ​ഗതാ​ഗത ഭൂപടം മാറ്റിവരയ്ക്കാൻ 'ഗോൾഡ് ലൈൻ'; വാടക കുറഞ്ഞ ഇടങ്ങളിലേക്ക് ചേക്കേറാൻ താമസക്കാർ

uae
  •  4 hours ago
No Image

ബാബറോ? ബാബറിനെയോക്കെ കിങ് ഒറ്റ സെഞ്ച്വറിയിൽ തീർത്തു; മറികടന്ന് ലോക റെക്കോർഡ്!

Cricket
  •  4 hours ago
No Image

ആർ.എസ്.എസ് എന്നാൽ 'രാഷ്ട്രീയ കീഴടങ്ങൽ സംഘം'; റാം മാധവിന്റെ പ്രസ്താവനയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

National
  •  5 hours ago
No Image

കരുണയുടെ കരം നീട്ടി ദുബൈ; കഴിഞ്ഞ വർഷം മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് സഹായമെത്തിച്ചത് 16.5 കോടി ജനങ്ങളിലേക്ക്

uae
  •  5 hours ago
No Image

കോളജ് പരിസരത്തുവെച്ച് എംഡിഎംഎയുമായി യുവതി പിടിയില്‍ 

Kerala
  •  5 hours ago
No Image

ഗൂഗിള്‍പേയോ ഫോണ്‍പേയോ ഒന്നും വേണ്ട;  ഇനി വാട്‌സ്അപ്പിലൂടെയും മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം...

Kerala
  •  5 hours ago
No Image

പുളിക്കലിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച: പ്ലസ് വൺ വിദ്യാർത്ഥിയും സംഘവും കുടുങ്ങി; പിടിയിലായത് സിനിമാ സ്റ്റൈൽ മോഷണത്തിന് ശേഷം

crime
  •  5 hours ago


No Image

ബിജെപിയിലേക്കുള്ള കൂറുമാറ്റം; രാഘവ് ഛദ്ദയ്ക്ക് ഡിജിറ്റല്‍ തിരിച്ചടി; ഇന്‍സ്റ്റഗ്രാമില്‍ ഒറ്റദിവസം കൊണ്ട് അണ്‍ഫോളോ ചെയ്തത് 10 ലക്ഷം പേര്‍ 

National
  •  5 hours ago
No Image

ചൂടിനെതിരെ അതീവ ജാഗ്രത; പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, പൊതുയിടങ്ങളില്‍ തണ്ണീര്‍പന്തല്‍; ഉന്നതതല യോഗത്തില്‍ തീരുമാനം

Kerala
  •  6 hours ago
No Image

അമ്മയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ലക്ഷ്യം അച്ഛൻ; കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോയത് അയൽവാസിയുടെ സ്കൂട്ടറിൽ: കണ്ണൂർ കൊലപാതകത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകൾ

Kerala
  •  6 hours ago
No Image

'തെലങ്കാന രാഷ്ട്ര സേന'; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത; ബിആര്‍എസിനും ചന്ദ്രശേഖര്‍ റാവുവിനും രൂക്ഷ വിമര്‍ശനം 

National
  •  6 hours ago