HOME
DETAILS

കള്ളനെ പേടിച്ച് പുസ്തകത്തില്‍ ഒളിപ്പിച്ചുവച്ച 6 പവന്‍ സ്വര്‍ണം ആക്രിക്കടയിലെത്തി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മോചനം

  
April 26, 2026 | 3:37 AM

hidden in books to outsmart thieves 6 sovereigns of gold land in scrap shop recovered after Intense search

 


ചവറ: വീട്ടുകാര്‍ കള്ളനെ ഭയന്ന് പാഠപുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ച ആറ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ അബദ്ധത്തില്‍ ആക്രിക്കടയിലെത്തി. കൊല്ലം തേവലക്കര പാലയ്ക്കല്‍ സ്വദേശി ഉമ്മര്‍കുട്ടി വിറ്റ പഴയ പുസ്തകങ്ങള്‍ക്കിടയിലാണ് സ്വര്‍ണ്ണമുണ്ടായിരുന്നത്. ഒടുവില്‍ ആക്രിക്കടയിലെ ടണ്‍കണക്കിന് സാധനങ്ങള്‍ക്കിടയില്‍ നടത്തിയ കഠിനമായ തിരച്ചിലിനൊടുവില്‍ ഭൂരിഭാഗം സ്വര്‍ണ്ണവും തിരികെ ലഭിച്ചു.

കഴിഞ്ഞ 21ാം തിയതിയാണ് ഉമ്മര്‍കുട്ടി വീട്ടിലെ പഴയ സാധനങ്ങളും പുസ്തകങ്ങളും പെട്ടി ഓട്ടോയില്‍ കയറ്റി കുന്നേല്‍ ജങ്ഷനിലെ ആക്രിക്കടയില്‍ വിറ്റത്. രണ്ടുദിവസം കഴിഞ്ഞ് വീട്ടുകാര്‍ സ്വര്‍ണ്ണം അന്വേഷിച്ചപ്പോഴാണ് അത് പുസ്തകത്തിനുള്ളിലായിരുന്നു എന്ന കാര്യം ഓര്‍ത്തത്. ഉടന്‍ തന്നെ കടയിലെത്തിയെങ്കിലും അപ്പോഴേക്കും പുസ്തകങ്ങള്‍ മറ്റ് ആക്രി സാധനങ്ങള്‍ക്കൊപ്പം കലര്‍ന്നിരുന്നു.

 

വീട്ടുകാരും കടയിലെ അഞ്ച് തൊഴിലാളികളും ചേര്‍ന്ന് ആക്രിക്കൂമ്പാരത്തിനിടയില്‍ നടത്തിയ പരിശോധനയിലാണ് കമ്മല്‍, വള, മോതിരം എന്നിവ ആദ്യം ലഭിച്ചത്. പിറ്റേന്ന് നടത്തിയ തിരച്ചിലില്‍ മാലയും കണ്ടെത്തി. തിരച്ചിലിനിടയില്‍ രണ്ട് തൊഴിലാളികള്‍ക്ക് സൂര്യതാപമേല്‍ക്കുകയും ചെയ്തു. ആകെയുള്ള ആറ് പവനില്‍ നാല് ഗ്രാം ഒഴികെയുള്ള സ്വര്‍ണ്ണമാണ് തിരികെ ലഭിച്ചത്. കണ്ടെടുത്ത സ്വര്‍ണം തെക്കുംഭാഗം പൊലിസ് സ്റ്റേഷനില്‍ വച്ച് ഉടമയ്ക്ക് കൈമാറി.

 

Six sovereigns of gold, hidden inside textbooks to prevent theft, were accidentally sold to a scrap shop in Kollam, but were miraculously recovered after an extensive two-day search through piles of scrap.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  2 days ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  2 days ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  2 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  2 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  2 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  2 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  2 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  2 days ago