HOME
DETAILS

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി; പിടികൂടിയത് അഞ്ച് ഐസ്ക്രീം ബോംബുകളും ഒരു നാടൻ ബോംബും

  
April 26, 2026 | 7:56 AM

kannur again bombs seized

തലശ്ശേരി: കണ്ണൂർ ജില്ലയിൽ വീണ്ടും വൻ ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂർ മേപ്പാട് നിന്നുമാണ് ഐസ്ക്രീം കണ്ടെയ്നറിൽ സൂക്ഷിച്ച നിലയിൽ അഞ്ച് ബോംബുകളും കൂടാതെ ഒരു നാടൻ ബോംബും പൊലിസ് പിടികൂടിയത്. മേഖലയിൽ പൊലിസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

മേപ്പാട് ഒരു തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ മണൽ നിറച്ച് ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. രഹസ്യ വിവരത്തെ തുടർന്ന് പൊലിസും ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ബോംബുകൾ സുരക്ഷിതമായി നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാനൂർ മേഖലയിൽ പൊലിസ് വ്യാപകമായി പരിശോധനയിൽ നിരവധി ബോംബുകൾ കണ്ടെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ തുടർച്ചയായി ബോംബുകൾ കണ്ടെത്തുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നുണ്ട്. രണ്ട് ദിവസം മുൻപ് പാനൂർ മേലെ പൂക്കോം, പന്ന്യന്നൂർ ചിത്രവയൽ എന്നിവിടങ്ങളിൽ നിന്ന് രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ കെട്ട് ബോംബും കണ്ടെത്തിയിരുന്നു. പാനൂരിൽ അടുത്ത് നടന്ന സ്ഫോടനത്തിന് പിന്നാലെയാണ് പൊലിസ് പരിശോധന ശക്തമാക്കിയത്. തുടർന്നാണ് കൂടുതൽ ബോംബുകൾ പുറത്തുവരുന്നത്.

അതേസമയം, വടകര ചാനിയം കടവിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ ബോംബുകളെക്കുറിച്ച് പൊലിസ് വിശദീകരണം നൽകി. ഇവിടെ കണ്ടെത്തിയത് യഥാർത്ഥ ബോംബുകളല്ലെന്നും വെറും മണ്ണ് നിറച്ച സ്റ്റീൽ പാത്രങ്ങളാണെന്നും പൊലിസ് സ്ഥിരീകരിച്ചു. പ്രദേശത്ത് ഭീതി പരത്താൻ ആരോ ബോധപൂർവ്വം ചെയ്ത പ്രവൃത്തിയാണിതെന്നും പൊലിസ് അറിയിച്ചു. റോഡരികിൽ ബക്കറ്റിൽ മണൽ നിറച്ച് അതിനുള്ളിലാണ് ഇവ വെച്ചിരുന്നത്. അക്രമ സംഭവങ്ങൾ തടയുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലിസ് കർശനമായ നിരീക്ഷണവും റെയ്ഡും തുടരുകയാണ്.

 

Police in Kannur have seized another cache of explosives, including five ice cream bombs and one country-made bomb. The discovery was made during a search operation in a vacant plot, highlighting ongoing concerns over the manufacture and storage of illegal explosives in the region. Authorities have registered a case and initiated a detailed investigation to identify those responsible for the stockpile.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം: മദ്യം എത്തിച്ചുനല്‍കിയ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛന്‍ വിദേശത്തേക്ക് കടന്നു

Kerala
  •  4 days ago
No Image

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സര്‍ക്കാര്‍

Kerala
  •  4 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍; സി.ബി.ഐ അന്വേഷണം ഹൈക്കോടതി തള്ളി

Kerala
  •  4 days ago
No Image

ഓപ്പറേഷന്‍ തൂഫാനിടെ പൊലിസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികന്‍

Kerala
  •  4 days ago
No Image

ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി, നിർദേശവുമായി സർക്കാർ

Kerala
  •  4 days ago
No Image

മലബാറില്‍ ബീഫ് വില കുത്തനെ കൂട്ടുന്നു; 15 മുതല്‍ എല്ലില്ലാത്ത ഇറച്ചിക്ക് കിലോയ്ക്ക് 460 രൂപ

Kerala
  •  4 days ago
No Image

മെസിക്ക് പൂട്ടിടാൻ വെർദെ; അർജൻ്റീന x കേപ് വെർദെ

Football
  •  4 days ago
No Image

ഇരിക്കൂര്‍ സ്വദേശിയായ വ്യാപാരി കുടകിലെ സ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  4 days ago
No Image

താരങ്ങള്‍ക്കൊപ്പം കാണികളെയും 'വെള്ളംകുടിപ്പിക്കുന്ന' ലോകകപ്പ്

Football
  •  4 days ago
No Image

റിയൽ ഫൈറ്റർ; ഇരട്ട ഗോളിൽ ഡി.ആർ കോംഗോയുടെ സ്വപ്നം തകർത്ത് ഹാരി കെയ്ൻ

Football
  •  4 days ago