HOME
DETAILS

പാമ്പുകടിയേറ്റതിന് പിന്നാലെ പക്ഷാഘാതം; ചികിത്സയിലായിരുന്നയാൾ 12 വർഷത്തിന് ശേഷം മരിച്ചു

  
Web Desk
April 26, 2026 | 3:35 PM

snake-bite victim dies after 12 years of treatment

കായംകുളം: പാമ്പുകടിയേറ്റ് പന്ത്രണ്ട് വർഷമായി ചികിത്സയിലായിരുന്ന കായംകുളം സ്വദേശി മരണത്തിന് കീഴടങ്ങി. ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ ജയിംസ് (60) ആണ് മരിച്ചത്.

പന്ത്രണ്ട് വർഷം മുമ്പ് വീട്ടുമുറ്റത്ത് വെച്ചാണ് ജയിംസിന് അണലിയുടെ കടിയേറ്റത്. തുടർന്നുണ്ടായ പക്ഷാഘാതവും തലയിൽ രക്തം കട്ടപിടിച്ചതും ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും വർഷങ്ങളായി അബോധാവസ്ഥയിലായിരുന്നു. നീണ്ട പോരാട്ടത്തിനൊടുവിലാണ് അന്ത്യം സംഭവിച്ചത്.

സംസ്ഥാനത്ത് വീണ്ടും പാമ്പുവിഷബാധ മരണങ്ങൾ

ജയിംസിന്റെ വേർപാടിനിടെ, കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാനമായ മരണവാർത്തകൾ പുറത്തുവരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

ഇടുക്കിയിൽ കാഞ്ഞാർ സ്വദേശിനി വിശാലാക്ഷി (75) പാമ്പുകടിയേറ്റ് മരിച്ചു. വീടിന് സമീപത്ത് വെച്ചാണ് ഇവർക്ക് കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ, തളിപ്പറമ്പ് പട്ടുവം സ്വദേശിനി നബീസ (70) ചികിത്സയിലിരിക്കെ അന്തരിച്ചു. വീട്ടിൽ വെച്ചാണ് ഇവർക്ക് പാമ്പുകടിയേറ്റത്. പരിയാരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ആന്റിവെനം ഉൾപ്പെടെയുള്ള ചികിത്സകൾ നൽകിയെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ശംഖുവരയൻ പാമ്പാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ മാത്രം കേരളത്തിൽ പാമ്പുകടിയേറ്റ് ആറു പേരാണ് മരിച്ചത്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

 

A 60-year-old man from Kayamkulam passed away after a 12-year struggle with complications from a viper bite. The incident, which occurred over a decade ago, left him paralyzed and in a long-term coma following brain surgery. His death comes amid a worrying spike in snake-bite fatalities across Kerala, with five deaths reported in just one week, including elderly victims in Idukki and Kannur.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  a day ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  a day ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  a day ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  a day ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  a day ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  a day ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  a day ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  a day ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  a day ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  a day ago