HOME
DETAILS

ചൂടിനെ തോല്‍പ്പിക്കാന്‍ പോക്കറ്റില്‍ ഒരു ഉള്ളി, കൗതുകകരമായ ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

  
Web Desk
April 27, 2026 | 8:17 AM

Keep an Onion in Your Pocket to Beat the Heat Union Minister Jyotiraditya Scindia Shares His Traditional Remedy

 

ശിവ്പുരി: ഉഷ്ണതരംഗവും കഠിനമായ ചൂടും രാജ്യമെങ്ങും പടരുമ്പോള്‍ വേറിട്ടൊരു പ്രതിരോധ മാര്‍ഗവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. എത്ര കടുത്ത ചൂടിലും താന്‍ എസി ഉപയോഗിക്കാറില്ലെന്നും ചൂടിനെ മറികടക്കാന്‍ ഒരു ഉള്ളി (സവാള) കൈയില്‍ കരുതുകയാണ് തന്റെ രീതിയെന്നും മന്ത്രി വെളിപ്പെടുത്തി. മധ്യപ്രദേശിലെ ശിവ്പുരിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ

'ഞാന്‍ എന്റെ കാറിലോ ഇരിക്കുന്ന മുറിയിലോ എസി ഉപയോഗിക്കാറില്ല. മെയ്, ജൂണ്‍ മാസങ്ങളിലെ 51 ഡിഗ്രി ചൂടില്‍ പോലും ഞാന്‍ ഇത് തുടരാറുണ്ട്. പലരും ഇതിന്റെ രഹസ്യം ചോദിക്കാറുണ്ട്. എന്റെ മനസ്സ് പഴയ ശൈലിയുള്ളതാണ്. അതിനാല്‍ നിങ്ങളുടെ കീശയില്‍ എപ്പോഴും ഒരു സവാള കരുതുക. ഇങ്ങനെ ചെയ്താല്‍ ചൂടുകാറ്റില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷ നേടാം.'

തന്റേത് ചമ്പല്‍ പ്രദേശത്തെ കരുത്തുള്ള ചര്‍മ്മമാണെന്നും ആധുനിക ഉപകരണങ്ങള്‍ക്കൊപ്പം ആയുര്‍വേദവും പരമ്പരാഗതമായ അറിവുകളും നമ്മള്‍ മറന്നു പോകരുതെന്നും വാര്‍ത്താവിനിമയ മന്ത്രി കൂടിയായ സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

ഉള്ളി കീശയിലിട്ടാല്‍ ചൂട് കുറയുമോ?

ചൂടുകാലത്ത് ഉള്ളി കഴിക്കുന്നത് ശരീരത്തിന് തണുപ്പ് നല്‍കുമെന്ന് ആയുര്‍വേദത്തിലും നാട്ടുവൈദ്യത്തിലും പറയാറുണ്ട്. ഉള്ളിയിലുള്ള ക്വെര്‍സെറ്റിന്‍ (Quercetin) പോലുള്ള ഘടകങ്ങള്‍ ഇതിന് സഹായിക്കും. എന്നാല്‍ ഉള്ളി കീശയില്‍ വയ്ക്കുന്നത് കൊണ്ട് ചൂടിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പണ്ടുമുതലേ നിലനില്‍ക്കുന്ന ഒരു വിശ്വാസമാണിത്.

 

Union Minister Jyotiraditya Scindia suggests carrying an onion to tackle heatwaves, claiming he avoids AC even in 51-degree temperatures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  a day ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  a day ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  a day ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a day ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  a day ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  a day ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  a day ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  a day ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  a day ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago