HOME
DETAILS

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടു

  
April 28, 2026 | 2:29 AM

india and newzealnd sign free trade agreement

ന്യൂഡൽഹി: പതിറ്റാണ്ടുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഇന്ത്യയും ന്യൂസിലൻഡും ചരിത്രപരമായ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ന്യൂസിലൻഡ് വാണിജ്യ മന്ത്രി ടോഡ് മക്ലേയുമാണ് കരാറിൽ ഒപ്പുവച്ചത്. 
2030ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അഞ്ച് ബില്യൺ ഡോളറിൽ എത്തിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
കരാർ പ്രകാരം ഇന്ത്യൻ പ്രൊഫഷണലുകൾക്കായി ന്യൂസിലൻഡ് പ്രത്യേക താൽക്കാലിക തൊഴിൽ വിസ അനുവദിക്കും. ഐ.ടി, ആരോഗ്യം, എൻജിനീയറിങ് മേഖലകളിലുള്ള 5,000 പ്രൊഫഷണലുകൾക്ക് മൂന്ന് വർഷം വരെ ന്യൂസിലൻഡിൽ ജോലി ചെയ്യാൻ സാധിക്കും. ആയുഷ്, യോഗ അധ്യാപകർ, ഇന്ത്യൻ ഷെഫുമാർ എന്നിവർക്കും പുതിയ അവസരങ്ങൾ ലഭിക്കും. തുണിത്തരങ്ങൾ, തുകൽ ഉൽപന്നങ്ങൾ, പ്ലാസ്റ്റിക്, എൻജിനീയറിങ് വസ്തുക്കൾ തുടങ്ങി ഇന്ത്യയിൽനിന്നുള്ള എല്ലാ കയറ്റുമതികൾക്കും ന്യൂസിലൻഡ് വിപണിയിൽ നികുതി ഇളവ് ലഭിക്കും. 
പാൽ ഉൽപന്നങ്ങൾ, പഞ്ചസാര, ആപ്പിൾ, കിവി പഴങ്ങൾ തുടങ്ങിയ കാർഷിക മേഖലകളെ ഇന്ത്യ കരാറിൽനിന്ന് പൂർണമായും ഒഴിവാക്കുകയോ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. വ്യാപാരം കൂടാതെ പ്രതിരോധം, വിനോദസഞ്ചാരം, കായികം തുടങ്ങിയ മേഖലകളിലും സഹകരണം വർധിപ്പിക്കാനും കരാർ ലക്ഷ്യമിടുന്നു. 2010ലാണ് ന്യൂസിലാൻഡുമായുള്ള വ്യാപാര ചർച്ചകൾക്ക് തുടക്കമിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  11 days ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  11 days ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  11 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  11 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  11 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  12 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  12 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  12 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  12 days ago