HOME
DETAILS

ആണവ വിഷയത്തില്‍ ചര്‍ച്ചയില്ലാതെ ഹോര്‍മുസ് കരാര്‍; നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഇറാന്‍, അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്

  
Web Desk
April 28, 2026 | 7:53 AM

iran proposes hormuz deal without nuclear talks trump expresses dissatisfaction 12

വാഷിങ്ടണ്‍: ഇസ്‌ലാമാബാദ് (പാകിസ്ഥാന്‍): ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഇറാന്‍. മധ്യസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി  നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. 

അതേസമയം, ഇറാന്‍ മുന്നോട്ടുവെച്ച പുതിയ സമാധാന നിര്‍ദേശങ്ങളില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. നിലവിലെ യുദ്ധം അവസാനിച്ചതിന് ശേഷം മാത്രം ആണവ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന ഇറാന്റെ നിലപാട് ട്രംപ് അംഗീകരിച്ചിട്ടില്ല. ആണവ പ്രശ്‌നം ചര്‍ച്ചകളുടെ തുടക്കത്തില്‍ തന്നെ പരിഹരിക്കണമെന്നാണ് നിലപാടിലാണ് അമേരിക്ക.  ട്രംപും ഉപദേശകരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ ഉദ്ധരിച്ച് റായിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയും പ്രമുഖ യുഎസ് മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  

ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കണമെങ്കില്‍ ആണവ വിഷയത്തില്‍ വ്യക്തമായ പരിഹാരം വേണമെന്ന് യു.എസ് ആവശ്യപ്പെടുന്നു. ആണവ ചര്‍ച്ചകള്‍ മാറ്റിവെച്ച് ഉപരോധം നീക്കുന്നത് അമേരിക്കക്ക് തിരിച്ചടിയാവുമെന്നാണ് വൈറ്റ്ഹൗസ് വിലയിരുത്തുന്നത്. തങ്ങള്‍ക്ക് വിലപേശാനുള്ള അവസരം ഇത് നഷ്ടപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ കരുതുന്നു.

ഇറാന്റെ നിര്‍ദ്ദേശത്തില്‍ ട്രംപ് തൃപ്തനല്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസും നിലവിലെ സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശം ട്രംപ് സ്വീകരിക്കാന്‍ സാധ്യതയില്ലെന്ന് സിഎന്‍എനും റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവ സമ്പുഷ്ടീകരണം പൂര്‍ണ്ണമായും നിര്‍ത്തിവെക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അമേരിക്കയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഇറാന്റെ പോരാട്ടം പരമാധികാരം കാക്കാന്‍; സാധ്യമായതെല്ലാം ചെയ്യും: പുടിന്‍
മോസ്‌കോ: ഇറാനും യു.എസും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥരാകാന്‍ റഷ്യ തയാറാണെന്ന് ക്രെംലിന്‍ വക്താവ് ദിംത്രി പെസ്‌കോവ്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് റഷ്യന്‍ പ്രസിഡന്റ് വല്‍ദ്മിര്‍ പുടിന്റെ ഓഫിസിന്റെ പ്രസ്താവന. ഇറാന്‍ അവരുടെ പരമാധികാരം സംരക്ഷിക്കാനാണ് പോരാടുന്നതെന്ന് പുടിന്‍ പറഞ്ഞു. പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇയുടെ സന്ദേശം സ്വീകരിച്ചതായും പുടിന്‍ പറഞ്ഞു. പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാന്‍ ആവശ്യമായതെല്ലാം റഷ്യ ചെയ്യും. ഇറാന് സഹായം നല്‍കാന്‍ റഷ്യ തയാറാണെന്നും പുടിന്‍ പറഞ്ഞു.

ഇറാനും റഷ്യയും തമ്മില്‍ അടുത്ത സഖ്യ കക്ഷികളാണ്. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണ ഉടമ്പടികളുണ്ട്. എന്നാല്‍ സൈനിക സഹകരണത്തിന് കരാറില്ല.

റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും തന്ത്രപരമായ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ്, വിദേശകാര്യ മന്ത്രി, മിലിട്ടറി ഇന്റലിജന്‍സ് മേധാവി എന്നിവരുമായി അരഗാച്ചി ചര്‍ച്ച നടത്തി. ഇറാന്‍ വിദേശകാര്യ മന്ത്രിക്കൊപ്പം ഉപവിദേശകാര്യ മന്ത്രി കാസിം ഗരിബാബദിയും മോസ്‌കോയിലെ ഇറാന്‍ അംബാസഡര്‍ കാസിം ജലാലിയും ഉണ്ടായിരുന്നു.

iran puts forward hormuz agreement excluding nuclear discussions prompting criticism and dissatisfaction from donald trump



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  8 days ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  8 days ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  8 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  8 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  8 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  8 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  8 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  8 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  8 days ago