HOME
DETAILS

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: " എനിക്ക് തെറ്റുപറ്റിപ്പോയി, ഞാൻ കീഴടങ്ങുകയാണ്"; കുറ്റം സമ്മതിച്ച് പ്രതി സജി

  
Web Desk
April 28, 2026 | 10:50 AM

nedumkandam murder accused saji arrested surrenders claiming it was a mistake

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പനക്കടവിൽ അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ കേസിലെ പ്രതി സജി (45) ഒടുവിൽ പൊലിസ് വലയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന വനമേഖലയിൽ നിന്ന് വിശന്ന് അവശനായി ജനവാസ മേഖലയിൽ എത്തിയപ്പോഴാണ് പ്രതിയെ പൊലിസ് പിടികൂടിയത്. തനിക്ക് തെറ്റുപറ്റിയെന്നും കീഴടങ്ങുകയാണെന്നും നാട്ടുകാരോട് പറഞ്ഞ ശേഷമാണ് ഇയാൾ പൊലിസിന് മുന്നിലെത്തിയത്.

കൊലപാതകത്തിന് ശേഷം വീടിന് പിന്നിലെ മലഞ്ചെരുവിലും വനമേഖലയിലുമായി ഒളിവിൽ കഴിയുകയായിരുന്നു സജി. ഇയാൾക്കായി ഡ്രോൺ ഉപയോഗിച്ചും മറ്റും പൊലിസ് ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. രണ്ട് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ വനത്തിനുള്ളിലായിരുന്നു പ്രതി കഴിഞ്ഞിരുന്നത്. ഒടുവിൽ വിശപ്പ് സഹിക്കാനാവാതെ താഴെയിറങ്ങുകയായിരുന്നു.

സമീപത്തെ ഒരു കടയിലെത്തിയ സജി, "എനിക്ക് തെറ്റുപറ്റിപ്പോയി, ഞാൻ കീഴടങ്ങുകയാണ്" എന്ന് അവിടെയുണ്ടായിരുന്ന റെജി ആന്റണി എന്ന നാട്ടുകാരനോട് പറഞ്ഞു. വിവരമറിഞ്ഞ ഉടൻ തന്നെ മഫ്തിയിലുണ്ടായിരുന്ന പൊലിസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

അമ്മ മേരിക്കുട്ടി (65), സഹോദരൻ റജി (42) എന്നിവരെയാണ് സജി കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തി വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുള്ള സജി, കഴിഞ്ഞ ദിവസം അമ്മയെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീടിന് മുന്നിൽ ആഴം കുറഞ്ഞ കുഴി നിർമ്മിച്ച് ഇരുവരെയും ഒരുമിച്ച് മറവു ചെയ്തു.

കഴിഞ്ഞ ദിവസം സഹോദരി സിനി വീട്ടിലെത്തിയപ്പോൾ അമ്മയെയും സഹോദരനെയും കാണാത്തതിനെ തുടർന്ന് സജിയോട് അന്വേഷിച്ചു. എന്നാൽ ഇയാൾ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയത് സംശയത്തിന് ഇടയാക്കി. സഹോദരി പൊലിസിനെ വിവരമറിയിച്ചതോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറംലോകമറിഞ്ഞത്.

സജി പിടിയിലായതോടെ 2018 മുതൽ കാണാതായ പിതാവ് മാത്യുവിന്റെ തിരോധാനവും ഇപ്പോൾ ചർച്ചയാവുകയാണ്. സജി തന്നെ പിതാവിനെയും കൊലപ്പെടുത്തിയിരിക്കാം എന്ന സംശയം സഹോദരി സിനി ഉന്നയിച്ചു. ഈ സാഹചര്യത്തിൽ മാത്യുവിന്റെ തിരോധാനം സംബന്ധിച്ച കേസ് പുനരന്വേഷിക്കാൻ ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടു.

കൊലപാതകത്തിന് പിന്നിൽ സജിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും കൊലപാതകത്തിന് പ്രകോപനമായ കൃത്യമായ കാരണം എന്താണെന്നും പൊലിസ് ചോദിച്ചു വരികയാണ്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് ഉടൻ തെളിവെടുപ്പ് നടത്തും.

 

Saji, the suspect in the Nedumkandam double murder case, was arrested after hiding in a nearby forest for two days. He is accused of brutally killing his mother and brother, then burying them in their backyard.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  8 days ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  8 days ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  8 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  8 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  8 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  8 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  8 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  8 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  8 days ago