HOME
DETAILS

രമേശ് ചെന്നിത്തലയെ പുകഴ്ത്തി ഇംഗ്ലീഷ് ദിനപത്രത്തിൽ പരസ്യം: തിരുവനന്തപുരം ഡി.സി.സി സെക്രട്ടറിക്ക് കെ.പി.സി.സി കാരണം കാണിക്കൽ നോട്ടിസ്

  
Web Desk
April 28, 2026 | 11:39 AM

kpcc issues show-cause notice to dcc secretary over full-page advertisement praising ramesh chennithala in english daily

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിന്റെ കർശന വിലക്ക് ലംഘിച്ച് ഇംഗ്ലീഷ് ദിനപത്രത്തിൽ രമേശ് ചെന്നിത്തലയെ പുകഴ്ത്തി മുഴുപ്പേജ് പരസ്യം നൽകിയ സംഭവത്തിൽ തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി എ. പ്രിജിൻ ബാബുവിനെതിരെ കെ.പി.സി.സി നടപടി. സംഭവത്തിൽ കടുത്ത അച്ചടക്കലംഘനം നടന്നുവെന്ന് വിലയിരുത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരമാണ് പ്രിജിൻ ബാബുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്ന രീതിയിൽ പ്രസ്താവനകളോ പരസ്യങ്ങളോ പാടില്ലെന്ന എ.ഐ.സി.സി, കെ.പി.സി.സി നിർദ്ദേശങ്ങൾ ലംഘിക്കുകയും, 'ഫോക്കസ് ഫീച്ചർ' എന്ന പേരിൽ നൽകിയ പരസ്യം പാർട്ടിയെയും സംഘടനയെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ഇടയാക്കിയെന്നും കെ.പി.സി.സി കണ്ടെത്തി.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ നൽകിയ നോട്ടീസിന് മൂന്ന് ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകണം എന്നും കെ.പി.സി.സി ആവശ്യപ്പെട്ടു.

നിശ്ചിത സമയത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ പ്രിജിൻ ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും കെ.പി.സി.സി നേതൃത്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ ചർച്ചകൾ സജീവമായിരിക്കെ ഉണ്ടായ ഈ പരസ്യം നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

പ്രിജിൻ ബാബുവിന്റെ വിശദീകരണം

താൻ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് വിശദീകരണം നൽകുമെന്നും പ്രിജിൻ ബാബു പ്രതികരിച്ചു. ഇത് പണം നൽകി പ്രസിദ്ധീകരിച്ച പരസ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഫീച്ചർ വന്നതിന് പിന്നാലെ രമേശ് ചെന്നിത്തല തന്നെ വിളിച്ച് തന്റെ അതൃപ്തിയും ബുദ്ധിമുട്ടും അറിയിച്ചതായും പ്രിജിൻ ബാബു വ്യക്തമാക്കി.

നേതൃത്വത്തെ ചൊടിപ്പിച്ചത് മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള ചർച്ചകൾ സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം ഒരു ഫീച്ചർ വന്നതാണ്. ഇത് പാർട്ടിക്കുള്ളിലെ ഐക്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃത്വം.

 

The KPCC has issued a show-cause notice to Thiruvananthapuram DCC General Secretary A. Prijin Babu for publishing a full-page advertisement praising Ramesh Chennithala in The Indian Express.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ്-ഇറാൻ സമാധാന കരാർ; തൊഴിൽ നഷ്ടവും ശമ്പള വെട്ടിക്കുറവും മൂലം പ്രതിസന്ധിയിലായ യുഎഇ പ്രവാസികൾ പുത്തൻ പ്രതീക്ഷയിൽ

uae
  •  a day ago
No Image

"ചോദ്യം ചെയ്യാൻ ദളിതന് എന്ത് അധികാരം" ? ആർ.എസ്.എസിന്റെ സ്വത്ത് പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ജാതി അധിക്ഷേപവുമായി ബി.ജെ.പി എം.പി

National
  •  a day ago
No Image

ചരിത്രനേട്ടത്തിലും നിഴലായി സിആർ7; പോർച്ചുഗലിന് ആശങ്കയായി റൊണാൾഡോയുടെ ഫോം ഔട്ട്

Football
  •  a day ago
No Image

ഇന്ത്യൻ ചരിത്രത്തിൽ അഞ്ചാമനായി ഹിറ്റ്മാൻ; സച്ചിനും കോഹ്‌ലിയും വാഴുന്ന ഇതിഹാസ ലിസ്റ്റിലേക്ക് രോഹിത് ശർമയുടെ മാസ് എൻട്രി!

Cricket
  •  a day ago
No Image

ബ്ലഡ് ബാങ്ക് കോള്‍ഡ് റൂമുകളുടെ കോപ്പര്‍ വയറുകള്‍ മോഷണം പോയി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്തം സൂക്ഷിക്കാന്‍ സംവിധാനമില്ല, പ്രതിസന്ധി

Kerala
  •  a day ago
No Image

തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങി വിദ്യാര്‍ഥികള്‍; കാര്‍ കസ്റ്റഡിയിലെടുത്ത് എം.വി.ഡി

Kerala
  •  a day ago
No Image

"മമതയെ അപായപ്പെടുത്താൻ കേന്ദ്രത്തിന്റെ ഗൂഢാലോചന?" 20 വർഷത്തെ വിശ്വസ്തനായ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി; വീടിന് മുന്നിൽ കാവൽ പോലുമില്ലെന്ന് തൃണമൂൽ കോൺഗ്രസ് 

National
  •  a day ago
No Image

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഷിഗെല്ല: ജാഗ്രതാ നിര്‍ദേശം

Kerala
  •  a day ago
No Image

ഐഎംഡി ആഗോള മത്സരക്ഷമത സൂചിക 2026; സാമ്പത്തിക പ്രകടനത്തിൽ ആ​ഗോള തലത്തിൽ ഒന്നാമതെത്തി യുഎഇ

uae
  •  a day ago
No Image

'റൊണാൾഡോയെ എഴുതിത്തള്ളരുത്'; ഫുട്ബോൾ ലോകത്തിന് വിരാട് കോഹ്‌ലി നൽകിയ ആ മുന്നറിയിപ്പ് ഓർക്കേണ്ട സമയമിതാണ്!

Cricket
  •  a day ago