HOME
DETAILS

ജെഡിടി സ്‌കൂളിലെ മെറ്റീരിയല്‍ റൂം തുറന്ന നടപടി; യുഡിഎഫ് പരാതിയില്‍ മൂന്ന് ദിവസത്തിനകം നടപടിയെടുക്കണമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് ഹൈക്കോടതി നിര്‍ദേശം 

  
Web Desk
April 28, 2026 | 12:18 PM

kerala high court has directed the chief electoral officer to take action within three days on udf complaint on opening of material room

കോഴിക്കോട്: വെള്ളിമാട്കുന്ന് ജെഡിടി സ്‌കൂള്‍ കോംപ്ലക്‌സില്‍ ഇവിഎം മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിന് സമീപത്തെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. സംഭവത്തില്‍ യുഡിഎഫ് നല്‍കിയ പരാതിയില്‍ മൂന്ന് ദിവസത്തിനകം അന്തിമ തീരുമാനമെടുക്കാന്‍ കേരള ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. 

ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് വിധി. നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്ന പരാതി ഗൗരവമായി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. സംഭവത്തില്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഇക്കാര്യം പരിശോധിച്ച് അടിയന്തര തീരുമാനമെടുക്കണം. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി പരാതിക്കാരെ കൂടി കേട്ട ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും കോടതി വ്യക്തമാക്കി. 

പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂമിന് സമീപത്തെ മുറികള്‍ മുന്നറിയിപ്പില്ലാതെ തുറന്നെന്നാണ് പരാതി. സ്ഥാനാര്‍ഥികളെയോ, ഏജന്റുമാരെയോ അറിയിക്കാതെ മുറി തുറന്നത് ദുരൂഹമാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ ആരോപിച്ചു. കലക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും, നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് കോടതിയില്‍ ഹരജി നല്‍കിയത്. 

The Kerala High Court has directed the Chief Electoral Officer to take action within three days on the United Democratic Front complaint regarding the opening of the material room at JDT School.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനക സിംഹാസനം വീണ്ടെടുക്കാൻ കാനറികൾ; 'മനോഹര നിമിഷത്തിന്' തയ്യാറെന്ന് ആൻസലോട്ടി!

Football
  •  6 days ago
No Image

ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി; താരങ്ങളുടെ ബൂട്ടുകളും പരിശീലന സാമഗ്രികളും മോഷണം പോയി

International
  •  6 days ago
No Image

'അതെ, ഇതൊരു തട്ടിപ്പാണ്'; കോളർ ഐഡി സ്പൂഫിംഗ് ഉപയോ​ഗിച്ച് യുഎഇയിൽ പുതിയ തരം തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി സുരക്ഷാ വിദഗ്ധർ

uae
  •  6 days ago
No Image

മുസ്‌ലിം ബൂത്തില്‍ ബി.ജെ.പിക്ക് 97% വോട്ട്!; പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ 'അസ്വാഭാവിക കണക്കുകള്‍' പുറത്ത് 

National
  •  6 days ago
No Image

പിലാത്തറ സ്വര്‍ണം പൊട്ടിക്കല്‍: ബി.ജെ.പി പ്രാദേശിക നേതാവ് പിടിയില്‍, പ്രതികള്‍ സഞ്ചരിച്ച 2 വാഹനങ്ങളും കസ്റ്റഡിയില്‍

Kerala
  •  6 days ago
No Image

യുദ്ധം: അർബുദ മരുന്നിനടക്കം കടുത്തക്ഷാമം

Kerala
  •  6 days ago
No Image

നിപ: പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി; പ്രതിപക്ഷം രാഷ്ട്രീയമായി വിനിയോഗിക്കുന്നു

Kerala
  •  6 days ago
No Image

എഞ്ചിന്‍ തകരാര്‍: ഷാര്‍ജ-കോഴിക്കോട് എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ അടിയന്തരമായി ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

Kerala
  •  6 days ago
No Image

യുഎഇയിൽ കടുത്ത വേനൽച്ചൂട് തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

എൻ.സി.പി(എസ്.പി)യിലെ പിളർപ്പ്: സി.പി.എം പിന്തുണയോടെ പുതിയ പാർട്ടി നിലവിൽവരും

Kerala
  •  6 days ago