HOME
DETAILS

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി

  
Web Desk
April 28, 2026 | 3:06 PM

Traffic restrictions on Thamarassery Ghat road tomorrow heavy vehicles banned

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ നാളെ (ബുധൻ) മുതൽ വിവിധ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറാം വളവിൽ കഴിഞ്ഞ ദിവസം കൊക്കയിലേക്ക് മറിഞ്ഞ ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതാണ് പ്രധാന തടസ്സം. ഇതിനുപുറമെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളും ഒരേസമയം നടക്കും.

നിയന്ത്രണങ്ങൾ ഇങ്ങനെ:

മൾട്ടി ആക്സിൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് ചുരത്തിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തി. കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് ഭാഗികമായ നിയന്ത്രണം ഉണ്ടായിരിക്കും. ബുധനാഴ്ച രാവിലെ മുതൽ പ്രവൃത്തികൾ അവസാനിക്കുന്നത് വരെയാണ് നിയന്ത്രണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

ചുരത്തിൽ നാളെ നടക്കുന്ന പ്രധാന പ്രവൃത്തികൾ

ആറാം വളവിൽ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഉയർത്തുന്ന പ്രവൃത്തി. വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് സുരക്ഷാ വല (Net) സ്ഥാപിക്കൽ. ഒമ്പതാം വളവിലെ തകർന്ന സംരക്ഷണ ഭിത്തിയുടെ നിർമ്മാണം. രണ്ടാം വളവിനോട് ചേർന്ന് പുതിയ കൾവർട്ടിന്റെ പണികൾ കൂടി ആരംഭിക്കുന്നു.

ഈ സാഹചര്യത്തിൽ യാത്രക്കാർ പകൽ സമയത്ത് ചുരം ഒഴിവാക്കി ഇതര പാതകൾ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

 

Traffic will be restricted on the Thamarassery Ghat road this Wednesday due to multiple maintenance works. A Hitachi crane that fell into a gorge at the 6th hairpin curve will be lifted using heavy machinery, necessitating a total ban on heavy and multi-axle vehicles. Additionally, workers will be installing safety nets at the View Point, constructing a protection wall at the 9th curve, and beginning culvert work near the 2nd curve. Light vehicles will face partial restrictions, and travelers are advised to use alternative routes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  8 days ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  8 days ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  8 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  8 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  8 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  8 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  8 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  8 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  8 days ago