പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലുണ്ടായിരുന്ന നാലര വയസുകാരി മരിച്ചു
കാസര്‍കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടുമൊരു മരണംകൂടി. കാസര്‍കോട് എളേരിത്തട്ടില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരിയാണ് മരിച്ചത്. ശരത് -അജിത ദമ്പതികളുടെ മകള്‍ ഋതുചന്ദ്രയാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് വീടിന് സമീപം മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടിക്ക് പാമ്പു കടിയേറ്റത്. കളിക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടം മരപ്പലകകള്‍ക്കിടയിലേക്ക് വീണു. അതെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, പലകകള്‍ക്കിടയിലുണ്ടായിരുന്ന മൂര്‍ഖന്‍ കടിച്ചത്.
ഉടന്‍ തന്നെ തൊട്ടടുത്തുള്ള പ്രാഥമിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്റിവെനം ഉണ്ടായിരുന്നില്ല. പിന്നീട് പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചു. ഇവിടെ എത്തിയപ്പോഴേക്കും കുട്ടിയുടെ നില വഷളാവുകയും കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. പിന്നീട് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ വെന്റിലേറ്ററിലായിരുന്ന ഋതുവിനെ വീണ്ടും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
A four-and-a-half-year-old girl passed away after succumbing to a snakebite. The child had been undergoing treatment at a hospital after being bitten by a venomous snake. Despite medical efforts, her life could not be saved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."